Editor's ChoiceKerala NewsLatest NewsLocal NewsNationalNewsPolitics
കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം എൽഡിഎഫ് ഘടക കക്ഷിയായി.

കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം എൽഡിഎഫ് ഘടക കക്ഷിയായി. എൽഡിഎഫിലെ 11-ാംമത്തെ ഘടക കക്ഷിയായാണ് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം. എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന എൽഡിഎഫ് യോഗമാണ് തീരുമാനം കൈക്കൊണ്ടത്. ജോസ് കെ മാണി വിഭാഗത്തിന്റെ എൽഡിഎഫ് പ്രവേശനം മധ്യതിരുവിതാം കൂറിൽ വലിയ രാഷ്ട്രീയ ചലനം ഉണ്ടാക്കുമെന്നാണ് എൽ ഡി എഫ് വിലയിരുത്തുന്നത്. 38 വർഷങ്ങൾക്ക് ശേഷമാണ് കേരള കോൺഗ്രസ് മാണി വിഭാഗം എൽഡിഎഫിന്റെ ഭാഗമായി മാറുന്നത്. നേരത്തെ എടുത്ത എൽ ഡി എഫ് തീരുമാനം വ്യാഴാഴ്ച വൈകിട്ട് എൽഡിഎഫ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണ് ഉണ്ടായത്.