‘വരവി’ന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്ത് അണിയറ പ്രവർത്തകർ

ജോജു ജോർജിന്റെയും ഷാജി കൈലാസിന്റെയും കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായ ‘വരവി’ന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ‘റിവഞ്ച് ഈസ് നോട്ട് എ ഡേര്‍ട്ടി ബിസിനസ്’ എന്ന ടാഗ്ലൈനുമായി എത്തിയിരിക്കുന്ന പോസ്റ്റര്‍ തന്നെ ചിത്രമൊരു മാസ്സ് , ആക്ഷന്‍ എന്റെര്‍റ്റൈനെര്‍ ആയിരിക്കുമെന്ന് ഉറപ്പു തന്നിരിക്കുകയാണ്. മലയാളത്തില്‍ ആദ്യമായി ഒരു സിനിമയില്‍ 4 ഫൈറ്റ് മാസ്റ്റേഴ്സ് ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ഹൈറേഞ്ച് മലനിരകളില്‍ ഒറ്റയാള്‍ പോരാട്ടം നടത്തിപ്പോരുന്ന ഒരു ടീ എസ്റ്റേറ്റ് പ്ലാന്ററുടെ സാഹസ്സികമായ ജീവിത കഥയാണ് ചിത്രം പറയുന്നത്. തിരക്കഥ ഒരുക്കിയിരിക്കുന്നത് എ.കെ. സാജനാണ്. ദക്ഷിണേന്ത്യയിലെ മികച്ച ആക്ഷന്‍ കോറിയോഗ്രാഫേഴ്സ് ആയ കലൈകിങ്സ്റ്റണ്‍, ഫീനിക്സ് പ്രഭു എന്നിവരടക്കം നാലു സംഘട്ടന സംവിധായകരാണ് ആക്ഷന്‍ കൈകാര്യം ചെയ്യുന്നത്. വന്‍ താരനിര തന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷ.