ജനം ഇരച്ചു കയറി സിഗ്നലിന്റെ സിഗ്നൽ പോയി.

ജനം ഇരച്ചു കയറിയപ്പോൾ സിഗ്നലിന്റെ സിഗ്നൽ പോയി. സിഗ്നല്‍ മെസ്സേജിങ് ആപ്ലിക്കേഷന്റെ സേവനം ജനം ആപ്പിലേക്ക് ഇരച്ചു കയറിയതോടെ അന്താരാഷ്ട്ര തലത്തില്‍ തടസ്സപ്പെട്ടു. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച വൈകിട്ട് 8.30 മുതലാണ് സിഗ്നലില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ദശലക്ഷക്കണക്കിന് പുതിയ ഉപയോക്താക്കള്‍ പെട്ടെന്ന് കടന്നു വന്നതോടെയാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്ന് സിഗ്നല്‍ സിഇഒ അരുണ ഹര്‍ദര്‍ പറഞ്ഞു.
സാങ്കേതിക തടസ്സങ്ങള്‍ നേരിട്ടതായും, പെട്ടെന്ന് തന്നെ അവ തരണം ചെയ്ത് തിരിച്ചെത്താനുള്ള ശ്രമങ്ങളിലാണ് എന്നും സിഗ്നല്‍ ട്വിറ്ററില്‍ അറിയിച്ചു. ഓണ്‍ലൈന്‍ സര്‍വീസിലേക്ക് തിരിച്ചെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. സ്വകാര്യതയ്ക്കാണ് തങ്ങളുടെ പ്രധാന മുന്‍ഗണന. ശേഷി വര്‍ധിപ്പിക്കുക എന്നത് രണ്ടാമത്തെ കാര്യമാണ്. – കമ്പനി വ്യക്തമാക്കി.
സ്വകാര്യതാ നയത്തില്‍ മാറ്റം വരുത്തുമെന്ന വാട്‌സ് ആപ്പിന്റെ അറിയിപ്പിനു പിന്നെലെയാണ് സിഗ്നലിന്റെ ഡൗണ്‍ലോഡിങ് അന്താരാഷ്ട്ര തലത്തില്‍ കുത്തനെ ഉയർന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് സ്വകാര്യതാ നയം ഉടന്‍ നടപ്പാക്കില്ലെന്ന് തുടർന്ന് വാട്‌സ് ആപ്പ് വ്യക്തമാക്കുകയും ചെയ്തിരുന്നു.