CovidLatest NewsNationalNews
കോവിഡ് വ്യാപനം; ജമ്മു- കശ്മീരിലെ സ്കൂളുകള്‍ അടച്ചിടുന്നു
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു- കശ്മീരിലെ സ്കൂളുകള്‍ അടച്ചിടുന്നു. ഒമ്ബതു വരെയുള്ള ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്കും 10 മുതല്‍ 12 വരെ ക്ലാസുകള്‍ ഒരാഴ്ചത്തേക്കുമാണ് അടക്കുന്നത്.
മഹാമാരിയുടെ വ്യാപനം സംബന്ധിച്ച വിലയിരുത്തലില്‍ പ്രതിദിന വര്‍ധന ഉയരുന്നതും കുട്ടികളിലേക്ക് പടരാനുള്ള സാധ്യത കണക്കിലെടുത്തുമാണ് സ്കൂളുകള്‍ പൂട്ടാനുള്ള തീരുമാനമെടുത്തത്. ഒമ്ബതാം ക്ലാസ് വരെ 18ാം തീയതി വരെയും 10 മുതല്‍ 12 വരെ ക്ലാസുകള്‍ 11ാം തീയതി വരെയും അടക്കാന്‍ തീരുമാനിച്ചതായി സ്റ്റേറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.