CrimeEditor's ChoiceHealthKerala NewsLatest NewsLaw,Local NewsNationalNews
ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു.

കോഴിക്കോട് ഉണ്ണികുളത്ത് ആറ് വയസുകാരിയെ പീഡിപ്പിച്ച പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. 32 കാരനായ നെല്ലിപ്പറമ്പിൽ രതീഷ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം . സ്റ്റേഷനിലെ മുകൾ നിലയിൽ നിന്നും താഴേക്കു ചാടിയാണ് പ്രതി രതീഷ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. റൂറൽ എസ്പി, പി.എ ശ്രീനിവാസ് സ്റ്റേഷനിൽ ഇരിക്കെയാണ് പ്രതിയുടെ ആത്മഹത്യാ ശ്രമം.രതീഷിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ഉണ്ണികുളത്ത് ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അയൽവാസി അറസ്റ്റിലാകുന്നത്. അറസ്റ്റിലായത്. 24 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു