CinemaLatest NewsUncategorized
നടി ആലിയ ഭട്ടിന് കൊവിഡ് സ്ഥിരീകരിച്ചു

മുംബൈ: ബോളിവുഡ് നടി ആലിയ ഭട്ടിന് കൊവിഡ് സ്ഥിരീകരിച്ചു. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് രോഗവിവരം അറിയിച്ചത്. വീട്ടിൽ ക്വാറന്റീനിലാണെന്നും ഡോക്ടർമാരുടെ നിർദേശപ്രകാരമുള്ള എല്ലാ സുരക്ഷാ മാർഗങ്ങൾ പാലിക്കുന്നുണ്ടെന്നും താരം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
ആലിയയുടെ കാമുകനും നടനുമായ റൺബീർ കപൂറിന് മാർച്ചിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ക്വാറന്റീനിൽ പോയ ആലിയക്ക് പരിശോധനയിൽ നെഗറ്റീവായിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് രൺവീർ രോഗമുക്തി നേടിയത്. അതിന് പിന്നാലെയാണ് ആലിയയ്ക്ക് രോഗം സ്ഥിരീകരിക്കുന്നത്.
ബോളിവുഡിൽ നിരവധി താരങ്ങളാണ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ക്വാറന്റീനിൽ കഴിയുന്നത്. ആമിർഖാൻ, ആർ മാധവൻ, കാർത്തിക് ആര്യൻ, ബൻസാലി, മനോജ് ബാജ്പേയി തുടങ്ങിയ നിരവധി പേർക്കാണ് കൊവിഡ് പോസിറ്റീവായത്.