പ്രായപൂര്‍ത്തിയായ ഏതൊരു ഒരു സ്ത്രീക്കും അവര്‍ ആഗ്രഹിക്കുന്ന ആര്‍ക്കൊപ്പവും എവിടെയും ജീവിക്കാന്‍ സ്വതന്ത്ര്യമുണ്ടെന്നു ഡല്‍ഹി ഹൈക്കോടതി.

ന്യൂഡല്‍ഹി/ പ്രായപൂര്‍ത്തിയായ ഏതൊരു ഒരു സ്ത്രീക്കും അവര്‍ ആഗ്രഹിക്കുന്ന ആര്‍ക്കൊപ്പവും എവിടെയും ജീവിക്കാന്‍ സ്വതന്ത്ര്യ മുണ്ടെന്നു ഡല്‍ഹി ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. ഉത്തർപ്രദേശിൽ ഉൾപ്പടെ ലവ് ജിഹാദിനെതിരെ കര്‍ശന നിയമങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയരുന്നതിനിടെയാണ് ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസുമാരായ വിപിന്‍ സാങ്വി, രജനീഷ് ഭട്നാഗര്‍ എന്നിവരുടെ സുപ്രധാന ഉത്തരവ്. സുലേഖ എന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബബ്ലു എന്ന യുവാവ് തട്ടിക്കൊണ്ടു പോയി വിവാഹം കഴിച്ചുവെന്ന സുലേഖയുടെ കുടുംബത്തിന്റെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കവെ യാണ് കോടതിയുടെ നിര്‍ണായക പരാമര്‍ശം ഉണ്ടാവുന്നത്.
ബന്ധുക്കളുടെ ആവശ്യം തള്ളിയ കോടതി ഇരുപതുകാരിയെ വീണ്ടും ഭര്‍ത്താവിനൊപ്പം ചേര്‍ത്തു വെക്കുകയായിരുന്നു.
സുലേഖയുമായി വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് കോടതി വിവരങ്ങള്‍ ചോദിച്ചറിയുന്നത്. ബന്ധുക്കൾ പറഞ്ഞതിന് വിപരീത മായി വീടുവിട്ട സമയത്ത് സുലേഖയ്ക്കു പ്രായപൂര് ത്തിയായിരു ന്നുവെന്ന് കോടതി കണ്ടെത്തുകയുണ്ടായി. തുടര്‍ന്ന് അവരെ പൊലീസ് സുരക്ഷയില്‍ ബബ്ലുവിന്റെ വീട്ടിലെത്തിക്കാന്‍ കോടതി ഉത്തര വിടുകയായിരുന്നു. നിയമം കയ്യിലെടുക്കാനോ ദമ്പതിമാരെ ഭീഷണി പ്പെടുത്താനോ സുലേഖയുടെ കുടുംബത്തെ അനുവദിക്കരുതെന്നു കൂടി പൊലീസിനു നിര്‍ദേശം നല്കിയ കോടതി, സുലേഖ പ്രായപൂര്‍ത്തി യായ സ്ത്രീയാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ബബ്ലുവിനൊപ്പം താമസിക്കുന്നതെന്നും പറയുകയുണ്ടായി. ഏതു സമയത്തും ബന്ധപ്പെ ടാന്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ഫോണ്‍ നമ്പര്‍ ദമ്പതിമാര്‍ക്കു നല്‍കാനും കോടതി നിര്‍ദേശിച്ചു.