keralaKerala NewsLatest News

എൻഡിഎ വിട്ട് സി. കെ. ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാർട്ടി

ആദിവാസി നേതാവ് സി. കെ. ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെആർപി) എൻഡിഎയിൽ നിന്ന് പിന്മാറി. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയിൽ അവഗണന നേരിട്ടതാണ് പിന്മാറ്റത്തിന് കാരണം എന്ന് സി. കെ. ജാനു അറിയിച്ചു. കോഴിക്കോട് ചേർന്ന പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം എടുത്തത്.

സ്വതന്ത്രമായി പ്രവർത്തിക്കാനാണ് ജെആർപിയുടെ തീരുമാനം. മറ്റ് മുന്നണികളുമായി സഹകരിക്കണമോ എന്ന കാര്യത്തിൽ പാർട്ടി ഇനിയും തീരുമാനിച്ചിട്ടില്ലെന്ന് സി. കെ. ജാനു വ്യക്തമാക്കി. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ചതോടെയാണ് സി. കെ. ജാനു മുന്നണിയിൽ ചേർന്നത്. എന്നാൽ 2018ൽ എൻഡിഎ വിട്ട അവർ 2021ൽ വീണ്ടും തിരിച്ചെത്തിയിരുന്നു.

Tag: The democratic political party led by C. K. Janu has left the NDA

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button