HealthKerala NewsLatest NewsLocal NewsNews

ബുറെവി ചുഴലി,ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

തിരുവനന്തപുരം/ ബുറെവി ചുഴലിക്കാറ്റിനെ പറ്റിയുള്ള മുന്നറി യിപ്പിനെ തുടർന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടു വിച്ചു. ചുഴലിക്കാറ്റും മഴയും മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌ന ങ്ങളും പിന്നീടുണ്ടാകുന്ന പകർച്ചവ്യാധികളും ഫലപ്രദമായി നേരിടാനാണ് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടു വിച്ചിരിക്കുന്നത്. ആശുപത്രികളിൽ മതിയായ ചികിത്സാ സൗകര്യവും മരുന്നുകളും ലഭ്യമാക്കാൻ ആരോഗ്യ വകുപ്പ് ഡയറക്‌ടർക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർക്കും മന്ത്രി കെ കെ ശൈലജ നിർദേശം നൽകി. എല്ലാ പ്രവർത്തനങ്ങളും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിർവഹിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ പ്രധാന ആശുപത്രികളും മെഡിക്കൽ കോളേജുകളും വേണ്ടത്ര മുന്നൊരുക്ക ങ്ങൾ നടത്തേണ്ടതാണ്. ആന്റി സ്‌നേക്ക്‌വെനം പോലുളള അത്യാവശ്യ മരുന്നുകളും എമർജൻസി മെഡിക്കൽ കിറ്റും ഉറപ്പ് വരുത്തേ ണ്ടതാണ്. ഓർത്തോപീഡിഷ്യൻ, ഫിസിഷ്യൻ, പീഡിയാട്രീഷ്യൻ, സർജൻ, അനസ്‌തീഷ്യ ഡോക്‌ടർ എന്നിവർ ഓൺ കോൾ ഡ്യൂട്ടിയിൽ അത്യാവശ്യമുളളപ്പോൾ എത്തേണ്ടതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button