BusinessLatest NewsNews

ഓഹരി വിപണി ക്ലോസ് ചെയ്തത് നേരിയ നേട്ടത്തില്‍

മുംബൈ: ഇന്ന് വിപണി ആരംഭിച്ചപ്പോള്‍ ഉണ്ടായ മുന്നേറ്റം നിലനിര്‍ത്താനായില്ലെങ്കിലും അവസാനിപ്പിച്ചത് നേട്ടത്തില്‍ തന്നെ. സെന്‍സെക്‌സ് 69 പോയിന്റ് ഉയര്‍ന്ന് 58247.09വും നിഫ്റ്റി 25 പോയിന്റ് ഉയര്‍ന്ന് 17380ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. രാജ്യത്തെ പണപ്പെരുപ്പ നിരക്കുകളില്‍ കുറവുണ്ടായത് വിപണിയെ സ്വാധീനിച്ചു. ആഗോള വിപണികളില്‍നിന്നുള്ള സമ്മിശ്ര പ്രതികരണം വിപണിയിലെ നേട്ടം പരിമിതമാക്കി.

ഇന്‍ഡസിന്‍ഡ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ മോട്ടോഴ്‌സ്, ടെക് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര, എല്‍ ആന്‍ഡ് ടി, ബജാജ് ഓട്ടോ, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എച്ച്ഡിഎഫ്‌സി, നെസ്‌ലെ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ സ്റ്റീല്‍, യുപിഎല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button