സ്വപ്നയുടെ കാൽപ്പെരുമാറ്റം മുഖ്യന്റെ ക്ലിഫ് ഹൗസിലും, ജൂണില്‍ മാത്രം സന്ദർശനം നാലു തവണ, ലൈഫ് മിഷന്‍ പദ്ധതിയിൽ യുണിടാക് ബില്‍ഡേഴ്സിന് സഹായങ്ങൾ ചൊരിഞ്ഞത് സ്വപ്ന പറഞ്ഞിട്ട് ശിവശങ്കരൻ.

യുഎഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗിന്റെ മറവിൽ സ്വർണ്ണം കടത്തിയ കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ സ്ഥിരം സന്ദര്‍ശകയായിരുന്നു എന്നതിനെ പറ്റി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വിവരം ലഭിച്ചു. സ്വപ്നയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷനും ജിപിഎസ് ലൊക്കേഷനും പരിശോധിച്ചപ്പോഴാണ് ഈ വിവരങ്ങൾ കണ്ടെത്തിയിരിക്കുന്നത്. സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ സ്ഥിരം സന്ദര്‍ശകയായിരുന്നു എന്നാണ് ഇത് സൂചന നൽകുന്നത്.
2020 ൽ മാത്രം കുറഞ്ഞത് പത്തു തവണയെങ്കിലും സ്വപ്ന ഇവിടെ എത്തിയെന്നും, ഇതില്‍ ജൂണില്‍ മാത്രം നാലു തവണ സ്വപ്‌ന ക്ലിഫ് ഹൗസില്‍ സന്ദര്‍ശനം നടത്തിയെന്നും ആണ് വിവരം.

ഇതിനിടെ, ലൈഫ് മിഷന്‍ പദ്ധതിയില്‍ സ്വപ്‌ന രണ്ടു തവണ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരന്‍ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് തങ്ങളെ സഹായിച്ചിട്ടുണ്ടെന്നും യുണിടാക് ബില്‍ഡേഴ്സ് ഉടമ എന്‍ഫോഴ്‌മെന്റിന് മൊഴി നല്‍കി. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വപ്നയാണ് യുണിടാക് ബില്‍ഡേഴ്സ് ഉടമയോട് ശിവശങ്കറിനെ കാണാന്‍ നിർദേശിക്കുന്നത്. സര്‍ക്കാര്‍ തലത്തില്‍ തുടര്‍ന്നുളള സഹായങ്ങള്‍ എല്ലാം ചെയ്തു കൊടുത്തത് ശിവശങ്കറായിരുന്നു. വിവിധ വകുപ്പുകളിൽ ശിവശങ്കര്‍ വിളിച്ച് പദ്ധതിക്ക് അനുകൂല സഹായം യുണിടാക് ബില്‍ഡേഴ്സ് ഉടമക്ക് നല്‍കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കോണ്‍സുലേറ്റിലെ ഫിനാന്‍സ് ഓഫീസര്‍ ഖാലിദിന് കൈക്കൂലി നല്‍കിയശേഷമാണ് താന്‍ ശിവശങ്കറുമായി കൂടിക്കാഴ്ച നടത്തിയതെന്നും, യുണിടാക് ബില്‍ഡേഴ്സ് ഉടമ എന്‍ഫോഴ്‌മെന്റിന് മൊഴി നൽകിയിട്ടുണ്ട്. വിവിധ വകുപ്പുകളിൽ ശിവശങ്കര്‍ വിളിച്ച് പദ്ധതിക്ക് അനുകൂല സഹായം യുണിടാക് ബില്‍ഡേഴ്സ് ഉടമക്ക് ചെയ്തു കൊടുക്കാൻ നിര്‍ദ്ദേശിച്ചതായി യുണിടാക് ഉടമയുടെ മൊഴിയില്‍ പറയുന്നുണ്ട്.