കവളപ്പാറ ദുരന്തത്തിന് ഇന്ന് രണ്ട് വയസ്;എങ്ങുമെത്താതെ പുനരധിവാസം
സംസ്ഥാനത്തെ ഏറ്റവും വലിയ പ്രളയ ദുരന്തമായ കവളപ്പാറ ദുരന്തത്തിന് ഇന്ന് രണ്ട് വയസ്, 16 കുടു:ബങ്ങള്‍ ഇപ്പോഴും കഴിയുന്നത് ദുരിതാശ്വാസ ക്യാമ്പ്ില്‍. 59 പേരുടെ ജീവനെടുത്ത കവളപ്പാറ ദുരന്തത്തിന് ഇന്ന് രണ്ട് വര്‍ഷം തികയുമ്പോഴും നമ്മുടെ മുമ്പിലെ നൊമ്പര കാഴ്ച്ചകള്‍ മനസില്‍മാറാതെ നില്‍ക്കുകയാണ്.’ 59 പേരില്‍ 48 പേരുടെ മൃതുദ്ദേഹങ്ങളാണ് കണ്ടെടുത്തത്, 11 പേരുടെ മൃതുദേഹങ്ങള്‍ ഇപ്പോഴും മണ്ണിനടിയില്‍ തന്നെയാണ്. പ്രളയത്തില്‍ ഇത്രയേറെ പേരുടെ ജീവന്‍ ഒന്നിച്ച് എടുത്ത ദുരന്തവും,സംസ്ഥാനത്ത് ആദ്യമായിരുന്നു.
ദുരന്തത്തില്‍ സ്ഥലവും വീടും, ഉറ്റവരെയും ഉടയവരെയും നഷ്ടമായ 16 കുടു:ബങ്ങളാണ് പോത്തുകല്‍ അങ്ങാടിയിലെ കെട്ടിടത്തിന്റെ മുകളിലെ ഓഡിറ്റോറിയത്തില്‍ ദുരിതങ്ങളുടെ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നത്. 56 കുടു:ബങ്ങളുടെ പുനരധിവാസം എങ്ങും മെത്തിയില്ല, ഈ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരും മനുഷ്യരാണെന്ന കാര്യം അധികൃതര്‍ വിസ്മരിക്കുകയാണ്. ഏറെ സ്വപ്നങ്ങളും പ്രതീക്ഷകളുമായി ജീവിതത്തെ മുന്നോട്ട് നയിക്കുമ്പോഴാണ് 2019 ഓഗസ്റ്റ് 8 എന്ന കറുത്ത ദിനത്തില്‍ ഉരുള്‍പൊട്ടല്‍ രൂപത്തിലെത്തിയ ദുരന്തം ഇവരെ അനാഥരാക്കിയത്.
പോത്തുകല്‍ അങ്ങാടിയിലെ കെട്ടിടത്തിന്റെ ഓഡിറ്റോറിയത്തിലെത്തിയാല്‍, 16 കടു:ബങ്ങളിലെ 72 പേര്‍ കഴിയുന്നത്.കോവിഡ് മാനദണ്ഡങ്ങള്‍ പോലും പാലിക്കാന്‍ കഴിയാത്ത അവസ്ഥയില്‍. ഇതില്‍ കൂടുതല്‍ സ്ത്രികളും കുട്ടികളുമാണ്. ‘ കുട്ടികളുടെ ഓണ്‍ലൈന്‍ പ0നവും പരിമിതമായ സ്ഥലത്ത് തന്നെ. പ്രളയ സമയത്ത് മത്സരിച്ച് ഓടിയെത്തിയ ജനപ്രതിനിധികളെയും, രാഷ്ട്രീയക്കാരെയും ഇപ്പോള്‍ കാണാറില്ലെന്നും ഇവര്‍ പറയുന്നു. ദുരന്തത്തിനിരയായ പ്രദ്ദേശത്തു നിന്നും 108 കുടു:ബങ്ങള്‍ക്കാണ് പുനഃരധിവാസം നിശ്ചയിച്ചിരുന്നത്.എം.എ.യൂസഫലിയുടെ നേതൃത്വത്തില്‍ 33 കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ സഹായതോടെ 19 വീടുകളും നിര്‍മ്മിച്ചിട്ടുണ്ട്.
ഇതില്‍ താമസവും തുടങ്ങി, ജനറല്‍ വിഭാഗങ്ങളില്‍ 24 വീടുകളുടെ നിര്‍മ്മാണവും തുടങ്ങി, പ്രകൃതിയുടെ വിളയാട്ടത്തില്‍ എല്ലാം നഷ്ടമായ ദുരിതബാധിതരുടെ കാര്യത്തില്‍ കൂടുതല്‍ ഇടപ്പെടലുകള്‍ അനിവാര്യമാണ്, കഴിഞ്ഞ 2 വര്‍ഷമായി ഓഡിറ്റോറിയത്തില്‍ കഴിയുന്നവരെ അടിയന്തരമായി വീടുകള്‍ നിര്‍മ്മിച്ച് മാറ്റി പാര്‍പ്പിക്കാനും നടപടി വേണം. എന്തായാലും കവളപ്പാറയിലെ ദുരന്തബാധിതര്‍ക്ക് യഥാസമയം പുന:രധിവാസം ഉറപ്പിക്കാനാവാത്തത് ഏറെ ഖേദകരമാണ്. പ്രളയബാധിതരുടെ കാര്യത്തില്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ വീഴ്ച്ച വരുത്തി എന്ന പ്രളയബാധിതര്‍ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തെളിയിക്കുകയും ചെയതു. പ്രളയബാധിതരുടെ കൂട്ടായ്മയിലെ എം.ദിലീപിനെയാണ് അവര്‍ ദുരന്തഭൂമിയില്‍ നിന്നും വിജയിപ്പിച്ചത്.