മയക്കുമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദിന്‍റെ ക്രെഡിറ്റ് കാർഡ് ബിനീഷ് കോടിയേരിയുടെ വീട്ടിൽ നിന്നും ഇഡി കണ്ടെത്തി.

ബംഗളൂരു മയക്കുമരുന്ന് കേസ് പ്രതി മുഖ്യപ്രതി അനൂപ് മുഹമ്മദിന്‍റെ ക്രെഡിറ്റ് കാർഡ് ബിനീഷ് കോടിയേരിയുടെ വീട്ടിൽ നിന്നും ഇഡി കണ്ടെടുത്തു. ബിനീഷിന്റെ ബിനാമിയെന്നു കരുതുന്ന അൽ ജാസം അബ്ദുൽ ജാഫറിന്‍റെ വീട്ടിൽ നടന്ന റെയ്ഡിൽ മൊബൈൽ ഫോണും ഇഡി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബിനീഷ് കോടിയേരിയുടെ വീട്ടിലടക്കം ആറിടങ്ങളിലായി രാത്രി വൈകും വരെ ഇ ഡി നടത്തിയ റെയ്‌ഡിൽ ചില സുപ്രധാന വിവരങ്ങൾ കണ്ടെത്തിയതായും വിവര മുണ്ട്. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ ന്റെ മകൻ, ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീട്ടിൽ നടന്ന പരിശോധനയിലാണ് മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന്‍റേതെന്ന് കരുതുന്ന ക്രെഡിറ്റ് കാർഡ് കണ്ടെത്തുന്നത്. ഒരു മൊബൈൽ ഫോൺ പരിശോധിക്കുകയും ബിനീഷിന്‍റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചില രേഖകൾ ഇഡി കസ്റ്റഡിയിലെ ടുക്കുകയും ചെയ്യുകയുണ്ടായി. ബംഗളൂരു മയക്കുമരുന്ന് ലോബിക്ക് സാമ്പത്തിക സാമ്പത്തിക സഹായം നൽകിയ സംഭവത്തിലാണ് ബിനീഷ് കോടിയേരി കേസിൽ പ്രതിയാക്കപ്പെടുന്നത്. ബിനീഷ് കോടിയേരിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായാണ് തലസ്ഥാനത്തടക്കം ഇഡി ബുധനാഴ്ച പരിശോധന നടത്തിയത്. മാൻ പവർ കൺസൽട്ടൻസി നടത്തുന്ന അല്‍ ജസാം അബ്ദുൾ ജാഫറുമായും ബിനീഷിനുള്ള അടുത്ത ബിസിനസ് ബന്ധങ്ങൾ കണക്കിലെടുത്ത് അയാളുടെ അരുവിക്കരയിൽ ഉള്ള വീട്ടിൽ പരിശോധന നടത്തുക യുണ്ടായി. അബ്ദുൾ ജാഫറിന്‍റെ മൊബൈൽ ഫോണും ചില രേഖകളും ആണ് ഇ ഡി അവിടെനിന്നും കസ്റ്റഡിയിലെടുത്തത്. ബിനീഷിന്‍റെ ബിനാമി എന്ന് കരുതുന്ന അബ്ദുൽ ലത്തീഫിന്‍റെ കവടിയാറിലെ വീട്ടിലും, ഇയാളുടെ ഉടമസ്ഥതയിലുള്ള കേശവദാസപുരത്തുള്ള കാർ പാലസ് എന്ന സ്ഥാപനത്തിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. സ്റ്റാച്യു ചിറക്കുളം റോഡിലെ അനന്തപത്മനാഭന്‍ എന്ന ആളുടെ ടോറസ് റമഡീസ് എന്ന സ്ഥാപനത്തിലും അരുണ്‍ വര്‍ഗീസ് എന്നയാളുടെ പട്ടത്തുള്ള കെ കെ ഗ്രാനൈറ്റ്സ് ഓഫിസിലും റെയ്ഡ് ഉണ്ടായി.