രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു. 66 ദിവസത്തിന് ശേഷം ഒരു ലക്ഷത്തിന് താഴെയായി കേസുകള്‍.ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 86,498 പുതിയ കൊവിഡ് കേസുകളാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.4ശതമാനമാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2219 പേര്‍ക്കു കൂടി ജീവന് നഷ്ടമായതോടെ ആകെ മരണസംഖ്യ 3,53,528 ആയി. 1,62,664 പേര് കൂടി രോഗമുക്തി നേടിയതോടെ ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 2,75,04,126 ആയി. സജീവ രോഗികളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി. 12,31,415 പേരാണ് രാജ്യത്ത് ചികിത്സയില്‍ തുടരുന്നത്.
കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളില്‍ മുന്നില്‍ തമിഴ്നാടാണ് 19,448 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കര്‍ണാടകയില്‍ 11,958ഉം, മഹാരാഷ്ട്രയില്‍ 10,219ഉം എന്നിങ്ങനെയാണ് പ്രതിദിന വര്‍ദ്ധന.