കൊവിഡ് വാക്സിൻ സൗജന്യമായി വാഗ്ദാനം ചെയ്ത്, മുഖ്യന്റെ തെരഞ്ഞെടുപ്പ് ചട്ട ലംഘനം, യു ഡി എഫിന് വേണ്ടി കെ സി ജോസഫ് എം എൽ എ പരാതി നൽകി, ബിജെ പിയും പരാതി നൽകും, തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരക്ഷരം മിണ്ടിയിട്ടില്ല.

തിരുവനന്തപുരം/ കേരളത്തിലെ ജനങ്ങൾക്ക് കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന പ്രഖ്യാപനത്തിലൂടെ മുഖ്യമന്ത്രി പിണറാ യി വിജയൻറെ തിരഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തിയെന്ന പരാതിയു മായി യു ഡി എഫും ബി ജെ പിയും രംഗത്ത്. ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് യു ഡി എഫിന് വേണ്ടി കെ സി ജോസഫ് എം എൽ എ പരാതി നൽകുകയുണ്ടായി. തിരഞ്ഞെടുപ്പു ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് നടത്തിയ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും പരിശോധിക്കണമെന്നും നടപടി സ്വീകരിക്കണമെന്നുമാണ് കെസി ജോസഫ് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നത്. പ്രഖ്യാപനത്തി നെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും അറിയിച്ചിരിക്കുകയാണ്. എന്നാൽ പത്ര ദൃശ്യ മാധ്യമങ്ങളിലൂടെ പത്ര സമ്മേളനത്തിൽ മുഖ്യമന്ത്രി നടത്തിയ വാഗ്ദാന വിവരം മുഖ്യ വാർത്ത ആയിരുന്നിട്ടു കൂടി സ്വന്തമായി വിഷയത്തിൽ ഇടപെട്ടു കേസെടുക്കാൻ അവകാ ശവും അധികാരവും ഉള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത് വരെ ഒരക്ഷകരം പ്രതികരിച്ചിട്ടില്ല എന്ന കാര്യം ഗൗരവം വർധി പ്പിക്കുന്നുണ്ട്.
കൊവിഡ് സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ജനങ്ങൾക്ക് വാക്സിൻ സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലിവിൽ വന്നുകഴിഞ്ഞാൽ ഭരണാധികാരികളിൽ നിന്ന് വോട്ടർമാരെ സ്വാധീനിക്കുന്ന തരത്തിലുമുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകരുത് എന്നാണ് നിയമം. ഇത് ലംഘിച്ചെന്ന പരാതി ലഭിച്ചാൽ തെരഞ്ഞെടുപ്പ് കമ്മിഷന് നടപടി സ്വീകരിക്കാം. തദ്ദേശ ഭരണ സ്ഥാപങ്ങളിലേക്ക് മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിൽ വടക്കൻ കേരളത്തിലെ നാല് ജില്ലകളിൽ തിരഞ്ഞെടുപ്പ് പ്രചാരണം സമാപിക്കുന്നതിന് തൊട്ടുമുമ്പാണ് മുഖ്യമന്ത്രി ഫ്രീ ആയി കോവിഡ് വാക്സിൻ നൽകുമെന്ന വാഗ്ദാനം നൽകുന്നത്. ഇത് ഈ ജില്ലകളിലെ വോട്ടർമാരെ സ്വാധീനിക്കുന്ന രീതിയിലുള്ള പ്രഖ്യാപനമാണെന്നാണ് പ്രതിപക്ഷവും, ബി ജെ പി യും ഇതിനെ ആരോപിക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ കണ്ണൂരിലെത്തിയ മുഖ്യമന്ത്രി സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ചില വികസന പദ്ധതികൾ സന്ദർശിക്കുകയും, അവയെ പറ്റി വിശദീകരിക്കുകയും ചെയ്തി രുന്നു.