തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി, ഫലം 16 ന്.

തിരുവനന്തപുരം/ സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണസ്ഥാ നങ്ങളിലേക്കുളള തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചിരിക്കു കയാണ്. മൂന്ന് ഘട്ടമായി വോട്ടെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചിട്ടുള്ളത്. ഡിസംബർ എട്ടിനാണ് ഒന്നാംഘട്ട തെരഞ്ഞെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലായിരിക്കും എട്ടിന് തെരഞ്ഞെടുപ്പ് നടക്കുക. കോട്ടയം, എറണാകുളം, തൃശൂർ,പാലക്കാട്, വയനാട് ജില്ലകളിൽ ഡിസംബർ പത്ത് വ്യാഴാഴ്ച രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കും. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മൂന്നാംഘട്ടമായി ഡിസംബർ 14നാണ് വോട്ടെടുപ്പ് നടക്കുക. ഡിസംബർ 16 ബുധനാഴ്ചയാണ് വോട്ടെണ്ണൽ.
രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്. നവംബർ പന്ത്രണ്ടിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിക്കും. നവംബർ 19 വരെ സ്ഥാനാർത്ഥികൾക്ക് നാമനി ർദേശപത്രിക സമർപ്പിക്കാം. പത്രികകളുടെ സൂക്ഷ്‌മ പരിശോ ധന നവംബർ 20ന് നടക്കും. നവംബർ 23 ആണ് പത്രിക പിൻവലി ക്കാനു ളള അവസാന തീയതി. സ്ഥാനാർത്ഥികളുടെ ചിത്രം അന്നാണ് വ്യകതമാവുക. ഡിസംബർ 14ന് വോട്ടെണ്ണൽ കഴിഞ്ഞാൽ ക്രിസ്തുമ സിന് മുമ്പായി പുതിയ ഭരണസമിതികൾ നിലവിൽ വരും എന്നാണു പ്രതീക്ഷിക്കുന്നത്.
തെരഞ്ഞെടുപ്പ് നല്ല രീതിയിൽ നടത്താനാവശ്യമായ ക്രമസമാധാനം ഉറപ്പാക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകിയി ട്ടുണ്ട്. കൊവിഡ് സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തിൽ വിവിധ രാഷ്ട്രീയപാർട്ടികളുടേയും സർക്കാരിന്റേയും അഭിപ്രായം ശേഖരിച്ചിരുന്നതായി തെരഞ്ഞെടുപ്പ് കമ്മിഷണർ വി ഭാസ്‌ക്കരൻ പറഞ്ഞു. പൊതുതെരഞ്ഞെടുപ്പിനുളള അന്തിമവോട്ടർ പട്ടിക ഒക്ടോബർ ഒന്നിന് പ്രഖ്യാപിച്ചിരുന്നു. 2.72 കോടി വോട്ടർമാരാണ് സംസ്ഥാനത്ത് ആകെയുളളത്. 1.29 കോടി പുരുഷന്മാരും 1.41 കോടി സ്ത്രീകളും 282 ട്രാൻസ്ജെൻഡേഴ്സും വോട്ടർ പട്ടികയിലുണ്ട്. ഈ പട്ടികയിൽ പേര് ചേർക്കാൻ സാധിക്കാത്തവർക്ക് ഒക്ടോബർ 27 മുതൽ നാല് ദിവസം അവസരം നൽകി. അവരെ കൂടി ചേർത്ത് നവംബർ പത്തിന് പുതുക്കിയ പട്ടിക പ്രഖ്യാപിക്കുന്നതാണ്.
പ്രസ് റിലീസ് /