Editor's ChoiceLatest NewsNationalNews

അഞ്ചാം വട്ട ചർച്ചയും പരാജയം, കർഷകർ സമരം ശക്തമാക്കി,10 കമ്പനി അർദ്ധസൈനികരെ കൂടി വിന്യസിച്ചു.

ന്യൂഡൽഹി / കർഷക സമരത്തിന് പരിഹാരം കാണാൻ സർക്കാർ നടത്തിയ അഞ്ചാം വട്ട ചർച്ചയും പരാജയപ്പെട്ടതോടെ ഡൽഹിയിൽ കർഷക സമരം കൂടുതൽ ശക്തമായി.സമരക്കാർക്ക് പിന്തുണയുമായി സിംഘു അതിർത്തിയിലേക്ക് വിവിധ സംസ്ഥാനങ്ങളിൽനിന്ന് ശനിയാഴ്ച കൂടുതൽ കർഷകർ എത്തുകയുണ്ടായി. ജയ്പുരില്‍നിന്ന് ഡല്‍ഹിയിലേക്ക് ദേശീയപാത എട്ടിലൂടെ മാര്‍ച്ച് നടത്തുമെന്ന് കിസാന്‍ മഹാപഞ്ചായത്ത് അറിയിച്ചിട്ടുണ്ട്. പാർലമെന്റ് വളയാനും കർഷകർ തീരുമാനിച്ചിരിക്കുകയാണ്. മധ്യപ്രദേശിൽനിന്നുള്ള കർഷകർ ഡൽഹി-ആഗ്ര ദേശീയപാത ഉപരോധിക്കുന്നത് തുടരുന്നു. അതേസമയം, സമരം കൂടുതൽ ശക്തി പ്രാപിച്ചതോടെ ഡൽഹി അതിർത്തിയിൽ കൂടുതൽ കേന്ദ്ര സേനയെ സർക്കാർവിന്യസിച്ചിട്ടുണ്ട്. സമരം ശക്തിപ്പെടുന്ന സാഹചര്യത്തിൽ ഡൽഹി അതിർത്തികളിൽ 10 കമ്പനി അർദ്ധസൈനികരെയാണ് കേന്ദ്രം അധികമായി വിന്യസി ച്ചിരിക്കുന്നത്. കർഷകർ തങ്ങളുടെ ഉറച്ച നിലപാട് തന്നെയാണ് അഞ്ചാം വട്ട ചർച്ചയിലും ആവർത്തിച്ചത്. ഇതിനിടെ സിംഘു അതിർത്തിയിൽ സമരക്കാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശ്നപരിഹാരത്തിന് നിര്‍ദേശം നല്‍കി യിട്ടും കര്‍ഷകസമരം അവസാനിപ്പിക്കാന്‍ നടത്തിയ അഞ്ചാംവട്ട ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.അടുത്ത ബുധനാഴ്ച കര്‍ഷക നേതാക്കളും കേന്ദ്രമന്ത്രിമാരും വീണ്ടും ചര്‍ച്ച നടത്തും. മൂന്ന് നിയമ ങ്ങളും പിന്‍വലിക്കണമെന്ന ഉറച്ച നിലപാടിൽ തന്നെയാണ് കര്‍ഷകര്‍. ഇതിനിടെ ജനങ്ങള്‍ക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്ന് യുഎന്‍ പ്രതികരിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button