നാല് ബഹിരാകാശ ശാസ്ത്രജ്ഞരുമായി ഫാൽക്കൺ കുതിച്ചു, ചരിത്രത്തിലേക്ക്.

ന്യൂയോർക്ക് / ചരിത്രത്തിലാദ്യമായി സ്വകാര്യ ഉടമസ്ഥതയിലുളള ബഹിരാകാശ വാഹനം നാല് ബഹിരാകാശ ശാസ്ത്രജ്ഞരെ അന്താരാ ഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിച്ചു. കെന്നഡി സ്പേസ് സ്റ്റേഷനിൽ നിന്നാണ് ശാസ്ത്രജ്ഞരെ വഹിക്കുന്ന ക്രൂ വൺ എന്ന പേടകവുമായി സ്പേസ് എക്സിന്റെ ഫാൽക്കൺ റോക്കറ്റ് കുതിച്ചുയർന്നത്. തുടർന്ന് എല്ലാം മുൻകൂട്ടി തീരുമാനിച്ചപ്പോൾ പൂർത്തിയായി. ഇതൊരു ചരിത്ര മുഹൂർത്തമെ ന്നാണ് നാസ വിശേഷിപ്പിക്കുന്നത്. സ്വകാര്യ ഉടമസ്ഥത യിലുളള ബഹിരാകാശ വാഹനം ഉപയോഗിച്ച് ശാസ്ത്രജ്ഞരെ അന്താ രാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിക്കുന്ന ആദ്യ സമ്പൂർണ ദൗത്യ മെന്നനിലയിലാണ് ഇത് ചരിത്രത്തിൽ ഇടം നേടിയത്. മോശം കാലാവ സ്ഥയെ തുടർന്ന് 24 മണിക്കൂർ മാറ്റിവച്ച വിക്ഷേപണം വിജയകര മായി പൂർത്തിയാക്കുകയായിരുന്നു. അമേരിക്കൻ ശാസ്ത്രജ്ഞരായ മൈക്ക് ഹോപ്കിൻസ്, ഷാനൻ വാക്കർ, വിക്ടർ ഗ്ലോവർ എന്നിവ രെയും ജപ്പാൻ ശാസ്ത്രജ്ഞനായ സോയിച്ചി നോഗുച്ചി യെയുമാണ് ഫാൽക്കൺ ബഹിരാകാശ നിലയത്തിൽ എത്തിച്ചത്. സ്പേസ് എക്സ് നേരത്തേ രണ്ട് പരീക്ഷണങ്ങൾ വിജയകരമായി നടത്തിയിരുന്നു.
കൊവിഡ് ബാധിച്ചതിനെ തുടർന്ന് സ്പേസ് എക്സിന്റെ ഉടമയും സി ഇ ഒ.യുമായ ഇലോൻ മസ്‌കിന് വിക്ഷേപണത്തിൽ പങ്കെടുക്കാൻ ആയില്ല. നാസയുടെ ഉന്നതർ വിക്ഷേപണം കാണാൻ എത്തുകയുണ്ടാ യി. അമേരിക്കയിലെ കാലിഫോർണിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കു ന്ന ഒരു സ്വകാര്യ ബഹിരാകാശ സംരംഭമാണ് സ്പേസ് എക്സ് എന്ന സ്പേസ് എക്സ്‌പ്ളൊറേഷൻ ടെക്നോളജീസ് കോർപ്പറേഷൻ.