ട്രഷറി തട്ടിപ്പിന് ഇടയാക്കിയത് വകുപ്പ് ഡയറക്ടറുടെ വീഴ്ച്ച; തെളിവുകൾ പുറത്ത്.

സംസ്ഥാനത്തെ ട്രഷറി തട്ടിപ്പിന് വഴിയൊരുക്കിയത് ട്രഷറി വകുപ്പ് ഡയറക്ടറുടെ ഗുരുതര വീഴ്ചയെന്നതിന് തെളിവ്.ഇത് സംബന്ധിച്ച തെളിവുകൾ ഒരു മലയാളം വാർത്ത ചാനൽ പുറത്ത് വിട്ടു. മുഖ്യപ്രതി ബിജുലാല്‍ തട്ടിപ്പ് നടത്തുന്നതിന് മുന്‍പ് തന്നെ ട്രഷറി ഓണ്‍ലൈന്‍ സംവിധാനത്തിലെ തകരാര്‍ സംബന്ധിച്ച് ഡയറക്ടര്‍ എ.എം ജാഫറിന് പരാതി ലഭിച്ചിരുന്നു. എന്നാല്‍ പരിഹരിക്കാന്‍ നടപടിയുണ്ടായില്ലെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്.ട്രഷറി സേവിംങ്സ് അക്കൌണ്ടില്‍ നിന്ന് നീക്കിയിരിപ്പില്ലാതെ തന്നെ 73000ത്തിലധികം രൂപ പിന്‍വലിക്കപ്പെട്ടത് ചൂണ്ടിക്കാട്ടി കാസര്‍ഗോഡ് എക്സൈസ് റേഞ്ച് ഓഫീസിലെ വനിത സിവില്‍ ഓഫീസര്‍ നല്‍കിയ പരാതി അടിസ്ഥാനമാക്കി കാസര്‍കോട് ജില്ല ട്രഷറി ഓഫീസര്‍ ട്രഷറി ഡയറക്ടര്‍ക്ക് നൽകിയ കത്താണ് ഇപ്പോൾ പുറത്തായിരിക്കുന്നത്.
ട്രഷറി തട്ടിപ്പില്‍ ഉന്നതരുടെ പങ്ക് വ്യക്തമാകുന്നതിന് ഒപ്പമാണ് ട്രഷറി വകുപ്പ് ഡയറക്ടറടക്കമുള്ളവരുടെ ഗുരുതര അനാസ്ഥയുടെ തെളിവുകള്‍ പുറത്ത് വരുന്നത്. 2019 ഡിസംബര്‍ 23 മുതലാണ് സീറോ ബാലന്‍സുള്ള ട്രഷറിയിലെ സേവിംങ്സ് അക്കൌണ്ടില്‍ നിന്ന് ബിജു ലാല്‍ പണം തട്ടിയത്. തട്ടിപ്പ് കണ്ടെത്തുന്നത് 2020 ജൂലൈ 27ന്.എന്നാല്‍ ബിജു ലാല്‍ തട്ടിപ്പ് തുടങ്ങുന്നതിന് മുന്‍പ് തന്നെ 2019 നവംബര്‍ 18ന് ഓണ്‍ലൈന്‍ സംവിധാനത്തിലെ തകരാര്‍ കണ്ടെത്തി കാസര്‍കോട് ജില്ല ട്രഷറി ഓഫീസര്‍ ട്രഷറി ഡയറക്ടര്‍ എ.എം ജാഫറിന് കത്ത് നൽകിയിരുന്നു.
തന്‍റെ ട്രഷറി സേവിംങ്സ് അക്കൌണ്ടില്‍ നിന്ന് നീക്കിയിരിപ്പില്ലാതെ തന്നെ 73000ത്തിലധികം രൂപ പിന്‍വലിക്കപ്പെട്ടത് ചൂണ്ടിക്കാട്ടി കാസര്‍ഗോഡ് എക്സൈസ് റേഞ്ച് ഓഫീസിലെ വനിത സിവില്‍ ഓഫീസര്‍ നല്‍കിയ പരാതി അടിസ്ഥാനമാക്കിയായിരുന്നു കത്ത്. എന്നാല്‍ തകരാര്‍ പരിഹരിക്കണമെന്ന ആവശ്യം ഡയറക്ടര്‍ മുഖവിലയ്ക്കെടുത്തില്ലെന്ന് ഇതിലൂടെ തെളിയുകയാണ്. ശമ്പളവും അലവന്‍സും വരുന്ന മുറയ്ക്ക് പ്രശ്നം ക്രമീകരിക്കപ്പെടുമെന്നാണ് ഡയറക്ടര്‍ക്ക് വേണ്ടി ജോയിന്‍റ് ഡയറക്ടര്‍ വി. സാജന്‍ മറുപടി നല്‍കിയത്.
ഡിസംബര്‍ 17ന് കാസര്‍കോട് ജില്ല ട്രഷറി ഓഫീസര്‍ക്ക് ഈ മറുപടി ലഭിച്ച് ആറ് ദിവസത്തിനുള്ളിലാണ് ബിജുലാല്‍ തട്ടിപ്പ് തുടങ്ങിയത്. ട്രഷറിയിലെ ഓണ്‍ലൈന്‍ സംവിധാനത്തിന്‍റെ ചുമതലയുള്ള കമ്പ്യൂട്ടര്‍ ചീഫ് കോര്‍ഡിനേറ്ററും പരാതിയില്‍ നടപടിയെടുത്തില്ലെന്ന് വ്യക്തം. ആദ്യ പരാതി അട്ടിമറിച്ച ട്രഷറി ഡയറക്ടറുടെയടക്കം വീഴ്ചയില്‍ നാളിതുവരെ ധനകാര്യവകുപ്പിന്‍റെ നടപടിയോ പൊലീസ് അന്വേഷണമോ നടന്നിട്ടില്ല.