വായ്പ എടുത്തവര്‍ക്കെതിരെ അടുത്ത രണ്ടുമാസം ബലംപ്രയോഗിച്ചുള്ള തിരിച്ചടക്കാൻ നടപടികള്‍ പാടില്ല,സുപ്രീം കോടതി

വായ്പ എടുത്തവര്‍ക്കെതിരെ അടുത്ത രണ്ടുമാസം ബലംപ്രയോഗിച്ചുള്ള തിരിച്ചടക്കാൻ നടപടികള്‍ പാടില്ലെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്. ഓഗസ്റ്റ് 31നുശേഷം വായ്പ തിരിച്ചടവ് മുടങ്ങിയാല്‍ കിട്ടാക്കടമായി പ്രഖ്യാപിക്കരുത്. കേസില്‍ അന്തിമ തീര്‍പ്പാകും വരെ ഉത്തരവ് ബാധകമെന്ന് കോടതി വ്യക്തമാക്കി. വായ്പകൾക്ക് മൊറട്ടോറിയം നീട്ടിനൽകണമെന്ന ഹർജികളിലാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. കേസില്‍ സെപ്റ്റംബര്‍ 10ന് കോടതി തുടര്‍വാദം കേള്‍ക്കുന്നുണ്ട്.
മൊറട്ടോറിയം കാലയളവില്‍ പിഴപ്പലിശ ബാധകമാണോ എന്ന കാര്യം വിശദീകരിക്കണമെന്ന് വാദം കേള്‍ക്കുന്നതിനിടെ സുപ്രീം കോടതി നിര്‍ദേശിച്ചു. പിഴപ്പലിശയും മൊറട്ടോറിയവും ഒരുമിച്ച് പോകില്ല. മൊറട്ടോറിയം കാലയളവില്‍ പിഴപ്പലിശ വാങ്ങണോ വേണ്ടയോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് സുപ്രീം കോടതി പറഞ്ഞു. ഇക്കാര്യം ആർബിഐ വിശദീകരിക്കണം ഉണ്ടാവണം. ബാങ്ക് വായ്പകള്‍ക്കുള്ള മൊറട്ടോറിയം രണ്ടു വര്‍ഷത്തേക്ക് നീട്ടാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. കോവിഡ് ലോക്ഡൗണിന്‍റെ പശ്ചാത്തലത്തില്‍ ആറു മാസത്തേക്ക് അനുവദിച്ച മൊറട്ടോറിയം ഓഗസ്റ്റ് 31ന് അവസാനിച്ചിരുന്നു. മൊറട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയുണ്ടായി.