CrimeEditor's ChoiceKerala NewsLatest NewsLocal NewsNationalNews
പതിമൂന്നുകാരിയെ പീഡിപ്പിച്ചത് പിതാവാണെന്ന് മൊഴി.

കണ്ണൂർ / കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് കുറുമാത്തൂരിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ചത് പിതാവാണെന്ന് പോലീസ്. ഇക്കാര്യത്തിൽ പെൺകുട്ടി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. പിതാവിന്റെ ഭീഷണിയെ തുടർന്നാണ് ബന്ധുവായ പത്താം ക്ലാസുകാരൻ പീഡിപ്പിച്ചുവെന്ന് ആദ്യം മൊഴി നൽകിയതെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
വിദേശത്ത് ജോലിയിലായിരുന്ന പിതാവ് നാട്ടിൽ എത്തിയ അവസരത്തിലാണ് പെൺകുട്ടിയെ പല തവണ പീഡിപ്പിച്ചത്. ഇയാൾ ലോക്ക് ഡൗണിന് ശേഷം വിദേശത്തേക്ക് മടങ്ങി പോവുകയും ചെയ്തു. കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് കണ്ടെത്തിയത്. ബന്ധുവായ പത്താം ക്ലാസുകാരൻ പീഡിപ്പിച്ചുവെന്നായിരുന്നു കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നത്.