CrimeDeathkeralaKerala NewsLatest News
കാര്യവട്ടത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി

കാര്യവട്ടത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. കഴക്കൂട്ടം കാര്യവട്ടം ഉള്ളൂർകോണം സ്വദേശി ഉല്ലാസ് (35) ആണ് കൊല്ലപ്പെട്ടത്. വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് ഉണ്ണികൃഷ്ണൻ നായരെ പോത്തൻകോട് പൊലീസ് കസ്റ്റഡിയിലെടുത്തു. രക്തത്തിൽ കുളിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് രാവിലെ എട്ടുമണിയോടെ ഉണ്ണികൃഷ്ണനാണ് തൊട്ടടുത്ത വീട്ടിലുണ്ടായിരുന്ന ഭാര്യ ഉഷയോട് ഉല്ലാസ് രക്തത്തിൽ കുളിച്ച് കിടക്കുന്നതായി പറഞ്ഞത്. മദ്യലഹരിയിൽ അടി പിടിക്കിടെ സംഭവിച്ചതാണെന്നാണ് പ്രാഥമിക വിവരം. പോത്തൻകോട് പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.