നയതന്ത്രവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഇ- ഫയലാക്കിയിട്ടില്ല, മന്ത്രിമാരുടെ പ്രോട്ടോകോള്‍ സംബന്ധിച്ച ഫയലുകള്‍ കത്തി, മന്ത്രി കെ ടി ജലീലുമായി ബന്ധപ്പെട്ട ഫയലുണ്ടോ എന്ന് സംശയം, കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ എത്തും മുൻപുള്ള രണ്ടാമത്തെ തീപിടുത്തം,സിബിഐ ലാവ്‌ലിന്‍ ഫയല്‍ ചോദിച്ചപ്പോഴും സെക്രട്ടേറിയറ്റില്‍ തീപിടിത്തം ഉണ്ടായി.

സെക്രട്ടറിയേറ്റിലുണ്ടായ തീപിടിത്തത്തിൽ മന്ത്രിമാരുടെ പ്രോട്ടോകോള്‍ സംബന്ധിച്ച ഫയലുകള്‍ കത്തിനശിച്ചതായി വിവരം. ഇത് സംബന്ധിച്ചു ഹൌസ് കീപ്പിങ് അഡീഷണല്‍ സെക്രട്ടറി ഹണിയാണ് വെളിപ്പെടുത്തിയിട്ടുള്ളത്. അതേസമയം, മന്ത്രി കെ ടി ജലീലിനെതിരെ പ്രോട്ടോകോൾ ലംഘനം സംബന്ധിച്ചു കേന്ദ്ര അന്വേഷണം പ്രഖ്യാപിച്ചിരിക്കെ ഉണ്ടായ തീപിടുത്തം കൂടുതൽ ദുരൂഹതക്ക് വഴിയൊരുക്കിയിരിക്കുകയാണ്. നയതന്ത്ര ഫയലുകൾ കത്തി നശിച്ചിട്ടില്ലെന്നു ഹൌസ് കീപ്പിങ് വിഭാഗം പറയുന്നുണ്ടെങ്കിലും, നയതന്ത്രവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഇ- ഫയലാക്കി എന്ന മന്ത്രി കടകംപള്ളി പറഞ്ഞിട്ടുള്ളതും വാസ്തവ വിരുദ്ധമാണെന്നാണ് അറിയാൻ കഴിയുന്നത്.

പ്രോട്ടോകോൾ വിഭാഗത്തിലെ നയതന്ത്രവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഇ- ഫയലാക്കിയിട്ടില്ല. സെക്രട്ടറിയേറ്റിലുണ്ടായ തീപിടിത്തത്തിൽ മന്ത്രിമാരുടെ പ്രോട്ടോകോള്‍ സംബന്ധിച്ച ഫയലുകള്‍ കത്തിനശിച്ചെന്ന് ഹൌസ് കീപ്പിങ് അഡീഷണല്‍ സെക്രട്ടറി ഹണിയുടെ വെളിപ്പെടുത്തൽ ഏറെ ഗൗരവമേറിയതാണ്. ഇതിൽ മന്ത്രി ജലീലുമായി ബന്ധപ്പെട്ട ഫയലുകൾ ഉണ്ടോ എന്നത് ഇതുവരെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.
സെക്രട്ടറിയേറ്റിലെ തീപിടിത്തത്തിൽ പ്രോട്ടോക്കോൾ വിഭാഗത്തിലെ സുപ്രധാന രേഖകൾ നശിച്ചിട്ടില്ലെന്നും എല്ലാ ഫയലുകളും ഇ- ഫയൽ ആണെന്നുമായിരുന്നു മന്ത്രിമാരുടെ വാദം. എന്നാൽ നയതന്ത്രവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഇ-ഫയൽ ആക്കിയിട്ടില്ലെന്ന് സെക്രട്ടറിയേറ്റ് ഹൌസ് കീപ്പിംഗ് അഡീഷണൽ സെക്രട്ടറി തന്നെ സ്ഥിരീകരിചിരിക്കുകയാണ്. പ്രോട്ടോക്കോൾ ഓഫീസറുടെ മുറിയിലാണ് ഇത് സൂക്ഷിച്ചിട്ടുളളത്. തീപിടിത്തത്തിൽ ഇത് നശിച്ചിട്ടില്ലെന്നും അഡീ.സെക്രട്ടറി ഹണി വ്യക്തമാക്കിയിട്ടുണ്ട്.
മന്ത്രിമാരുടെ സത്യപ്രതിജ്ഞ സംബന്ധിച്ച വിജ്ഞാപനങ്ങൾ സൂക്ഷിച്ചിരുന്ന അലമാരയിലാണ് തീപ്പിടുത്തമുണ്ടായത്. ഇത്തരം ഫയലുകൾ കത്തിനശിച്ചിട്ടുണ്ട്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് എൻഐഎ ആവശ്യപ്പെട്ട രേഖകൾ മുഴുവൻ നൽകിയതായും പ്രൊട്ടോക്കോൾ വിഭാഗവും ആവർത്തിക്കുമ്പോഴും, അതുമായി ബന്ധപ്പെട്ടതാണ് മന്ത്രി ജലീലിന്റെ പ്രോട്ടോകോൾ ഫയലുകൾ എന്നതാണ് മുഖ്യമാകുന്നത്.
സെക്രട്ടറിയേറ്റില്‍ രാഷ്ട്രീയ പ്രാധാന്യമുള്ള ഫയലുകള്‍ തേടി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ എത്തും മുൻപ് ഇതിനു മുൻപും തീപിടുത്തം ഉണ്ടായിട്ടുണ്ട്. ഇത്തരം തീപിടിത്തം ഇത് രണ്ടാം തവണയാണ്. സിബിഐ ലാവ്‌ലിന്‍ ഫയല്‍ ചോദിച്ചപ്പോഴും സെക്രട്ടേറിയറ്റില്‍ തീപിടിത്തം ഉണ്ടായി. രണ്ടു തീപിടുത്തങ്ങളും ഇടത് മുന്നണി അധികാരത്തിൽ ഇരിക്കുമ്പോഴായിരുന്നു എന്ന പ്രത്യേകത കൂടി ഉണ്ട്. 2006ല്‍ ലാവ്ലിന്‍ ഫയലുകള്‍ തേടി സിബിഐ എത്തിയപ്പോഴാണ് തീപിടിത്തമുണ്ടായി. പ്രോട്ടോകോള്‍ വിഭാഗത്തില്‍നിന്ന് എന്‍ഐഎയും ഇഡിയും യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട ഫയലുകള്‍ ആരാഞ്ഞ ഘട്ടത്തിലാണ് ഇപ്പോള്‍ തീപിടിത്തമുണ്ടായത്. കന്റോണ്‍മെന്റ് ഗേറ്റുവഴി സെക്രട്ടേറിയറ്റിലേക്കു കയറുമ്പോള്‍ പഴയ നിയമസഭാ മന്ദിരം കഴിഞ്ഞ് നോര്‍ത്ത് ബ്ലോക്ക് ആരംഭിക്കുന്നയിടത്ത് ഒന്നാം നിലയിലാണ് 2006ല്‍ ചെറിയ തീപിടിത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടായിരുന്നു അന്നും കാരണം പറഞ്ഞിരുന്നത്. ഇതിനു താഴത്തെ നിലയിലാണ് സെക്രട്ടേറിയറ്റിലെ ഫയലുകള്‍ സൂക്ഷിക്കുന്ന റെക്കോര്‍ഡ് റൂം.