Editor's ChoiceKerala NewsLatest NewsLaw,Local NewsNationalNews
കിഫ്ബിക്കെതിരായ കണ്ടെത്തലുകൾ കരടു റിപ്പോർട്ടിലല്ല.

തിരുവനന്തപുരം / ഭരണഘടനാ വിരുദ്ധമാണ് കിഫ്ബിയുടെ വായ്പ ഇടപാടുകൾ എന്ന് സിഎജി വ്യകതമാക്കുന്നത് കരടു റിപ്പോർട്ടിലല്ല. സിഎജിയുടെ അന്തിമ റിപ്പോർട്ടിൽ ആണ് ഇക്കാര്യം പറയുന്നത്. ഇത് സംബന്ധിച്ചു കരടു റിപ്പോർട്ടിലാണ് പരാമര്ശമെന്നു ധനമന്ത്രി തോമസ് ഐസക് പറയുന്നതിൽ കഴമ്പില്ല. നിയമസഭയിൽ വെക്കാനായി സി എ ജി നവംബർ 6 ന് അന്തിമ റിപ്പോർട്ട് അയച്ചെന്നു വ്യക്തമാക്കി സിഎജി പത്രക്കുറിപ്പിറക്കി. ധനമന്ത്രി തോമസ് ഐസക്കിന്റെ ആരോപണത്തിനു മറുപടിയെന്നോണം ആണ് പത്രക്കുറിപ്പ്. രഹസ്യമായി സൂക്ഷിക്കേണ്ട അന്തിമ റിപ്പോർട്ടിലെ ഉള്ളടക്കം പുറത്തുവിട്ടത്തിന്റെ പ്രശ്നങ്ങളിൽ നിന്ന് തടി ഊരാനാണ് കരട് റിപ്പോർട്ടാണെന്നു മന്ത്രി തോമസ് ഐസക്
മാറ്റി പറഞ്ഞിരിക്കുന്നത്. കിഫ്ബിക്കെതിരായ കണ്ടെത്തലുകൾ കരടു റിപ്പോർട്ടിലേതെന്ന നിലയിൽ മന്ത്രി അവതരിപ്പിച്ചതും ഒരു രക്ഷപെടലിനു വേണ്ടിയായിരുന്നു.