തിയറ്ററുകളിലേക്ക് മലയാളത്തിൽ നിന്ന് ആദ്യം വെള്ളത്തിന്റെ ഒഴുക്ക്.

മഹാമാരിക്ക് ശേഷം പുതു ജീവിതത്തിലേക്ക് വാതിൽ തുറക്കുന്ന കേരളത്തിലെ തിയറ്ററുകളിൽ ആദ്യം റിലീസിനെത്തുന്ന മലയാള ചിത്രം വെള്ളം ആയിരിക്കും. സിനിമകളെ വരവേൽക്കാൻ മലയാളത്തിലെ പ്രേക്ഷകർ ഒരുങ്ങുമ്പോൾ ചിത്രങ്ങൾ റിലീസ് തീയ്യതികൾ പ്രഖ്യാപിക്കുകയാണ്. ഒടുവിലിതാ ജയസൂര്യയെ നായകനാക്കി പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന വെള്ളം എന്ന സിനിമ 22ന് റിലീസ് ചെയ്യും. തീയേറ്ററുകൾ തുറന്ന ശേഷം പ്രദർശനത്തിനെത്തുന്ന ആദ്യ മലയാള ചിത്രയിരിക്കും വെള്ളം. ജി പ്രജേഷ് സെൻ ആണ് ജയസൂര്യ നായകനാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ക്യാപ്റ്റന് ശേഷം ഇരുവരും ഒന്നിച്ച ചിത്രം കൂടിയാണിത്.
കണ്ണൂർക്കാരൻ ഒരു മുഴു കുടിയന്റെ കഥ പറയുന്ന ചിത്രം മികച്ച ഒരു ഫാമിലി എന്റർടെയ്നറായിരിക്കുമെന്നാണ് സംവിധായകൻ പ്രജേഷ് സെൻ പറഞ്ഞിരിക്കുന്നത്. തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച സിനിമയെന്നാണ് ജയസൂര്യ ചിത്രത്തെ പറ്റി പറഞ്ഞിരിക്കുന്നത്. സംയുക്ത മേനോൻ, സ്നേഹ പാലിയേരി എന്നിവരാണ് നായികമാർ. സിദ്ധിഖ്, ശ്രീലക്ഷ്മി, ബാബു അന്നൂർ, സന്തോഷ് കീഴാറ്റൂർ, ബൈജു, നിർമൽ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു , ജിൻസ് ഭാസ്കർ പ്രിയങ്ക എന്നിവർക്കൊപ്പം ഇന്ദ്രൻസ് അതിഥി വേഷത്തിലും ചിത്രത്തിൽ എത്തുന്നുണ്ട്.
ഫ്രണ്ട്‍ലി പ്രൊഡക്ഷൻസിന് വേണ്ടി ജോസ്കുട്ടി മഠത്തിൽ, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്നാണ് വെള്ളം നിർമിച്ചിരിക്കുന്നത്. ബാബു അന്നൂർ, സ്നേഹ പാലിയേരി, ബൈജു നിർമൽ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു, പ്രിയങ്ക, തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. റിലീസ് തീയതി സംവിധായകൻ ഫേസ്ബുക്കിലൂടെ പോസ്റ്റർ പങ്കുവെച്ചു കൊണ്ടാണ് കുറിച്ചിരിക്കുന്നത്.
സംവിധായകൻ പ്രജേഷ് സെന്നിൻ്റെ ഫേസ്ബുക്ക് കുറിപ്പിൽ ഇങ്ങനെ പറയുന്നു. ‘ഓരോ സിനിമയും ഓരോ അനുഭവമാണ്. നമുക്ക് പരിചിതരായ മനുഷ്യരുടെ കഥകൾ സിനിമ ആകുമ്പോൾ അത് വലിയ വെല്ലുവിളിയും. കാരണം അതിൽ ഒട്ടും അതിഭാവുകത്വം പാടില്ല. കൃത്രിമമായി ഒന്നും കൂട്ടിച്ചേർക്കാനാവില്ല. അതുകൊണ്ടു തന്നെ ‘വെള്ളം’ ഒരുക്കിയത് ഇതെല്ലാം മനസ്സിൽ വെച്ചുകൊണ്ടാണ്.