നാളെ നടത്താനിരുന്ന തിരുവോണം ബമ്പർ നറുക്കെടുപ്പ് മാറ്റിവച്ചു ; ഒക്ടോബർ 4ന് നടക്കും
ടിക്കറ്റുകള്‍ പൂര്‍ണമായി വില്പന നടത്താന്‍ കഴിയാത്ത സാഹചര്യത്തിൽ നറുക്കെടുപ്പ് തീയതി മാറ്റി

തിരുവനന്തപുരം: നാളെ നടത്താനിരുന്ന തിരുവോണം ബമ്പർ നറുക്കെടുപ്പ് മാറ്റിവച്ചു. ഒക്ടോബര്‍ നാലിലേക്കാണ് നറുക്കെടുപ്പ് മാറ്റിയത്.ചരക്കു സേവന നികുതിയുടെ മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത മഴയിലും ടിക്കറ്റുകള്‍ പൂര്‍ണമായി വില്പന നടത്താന്‍ കഴിയാത്ത സാഹചര്യത്തിൽ നറുക്കെടുപ്പ് തീയതി മാറ്റിവയ്ക്കണമെന്ന ഏജന്റുമാരുടെയും വില്പനക്കാരുടെയും അഭ്യര്‍ഥന പരിഗണിച്ചായിരുന്നു തീരുമാനം.
25 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരുകോടി വീതം ഇരുപത് പേര്‍ക്ക് ലഭിക്കും. 50 ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. അഞ്ഞൂറ് രൂപയാണ് ടിക്കറ്റ് വില. ഫലമറിയാന്‍ www.statelottery.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.
The first round of the draw has been postponed to tomorrow and will be held on October 4