വരുന്നു ആദ്യത്തെ ഡബ്ല്യു ഡബ്ല്യു ഇ സ്റ്റൈല്‍ ആക്ഷന്‍ ചിത്രം

ആഗോള റിലീസിനൊരുങ്ങി മലയാളത്തിലെ ആദ്യത്തെ മുഴുനീള ഡബ്ല്യു ഡബ്ല്യു ഇ സ്റ്റൈല്‍ ആക്ഷന്‍ ചിത്രം ‘ചത്ത പച്ച- റിങ് ഓഫ് റൗഡിസ്’. ആഗോള വിതരണ കമ്പനിയായ ദി പ്ലോട്ട് പിക്ചേഴ്സുമായി സഹകരിച്ചാണ് 115ലധികം രാജ്യങ്ങളില്‍ ചിത്രം റിലീസിന് ഒരുങ്ങുന്നത്. പാന്‍ ഇന്ത്യന്‍ റെസ്ലിങ് ആക്ഷന്‍ കോമഡി എന്റര്‍ടെയ്നര്‍ ആയി ഒരുക്കുന്ന ഈ ചിത്രം, ട്രാന്‍സ് വേള്‍ഡ് ഗ്രൂപ്, ലെന്‍സ്മാന്‍ ഗ്രൂപ്പ് എന്നിവര്‍ കൂടി ചേര്‍ന്ന് രൂപം നല്‍കിയ റീല്‍ വേള്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് ആണ് നിര്‍മിക്കുന്നത്. അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു, ഇഷാന്‍ ഷൗക്കത്ത്, വിശാഖ് നായര്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫോര്‍ട്ട് കൊച്ചിയിലുള്ള ഒരു അണ്ടര്‍ ഗ്രൗണ്ട് ഡബ്ല്യു ഡബ്ല്യു ഇ സ്റ്റൈല്‍ റസലിങ് ക്ലബും അവിടെയെത്തുന്ന കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ പറയുന്നത്. ചിത്രത്തിന് വേണ്ടി താരങ്ങളായ അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു, ഇഷാന്‍ ഷൗക്കത്, വിശാഖ് നായര്‍ എന്നിവര്‍ റസലിങ് ട്രെയിനിങ് നേടിയിരുന്നു.