CrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNews

പൊലീസിന് നേരെ ഗുണ്ടാ ആക്രമണം നടത്തിയവർ സെക്‌സ് റാക്കറ്റിലെ കില്ലാഡികൾ

തിരുവനന്തപുരം / തലസ്ഥാന നഗരിയിൽ പൊലീസിന് നേരെ ഗുണ്ടാ ആക്രമണത്തിൽ പിടിയിലായവർ സെക്‌സ് റാക്കറ്റിലെ കില്ലാഡികളാണെന്ന് പൊലീസ്. പിടിയിലായവർ നിരവധി കൊലപാതക കേസുകളിൽ പ്രതികളാണെന്നും പൊലീസ് പറയുന്നു.

ജിജു, ചന്ദ്രബോസ്, ഫിറോസ് എന്നിവരാണ് പോലീസിന് നേരെ ആക്രമണം നടത്തിയതിന് പിടിയിലായത്. കമലേശ്വരത്ത് വീട് അടിച്ച് തകർത്ത കേസിലും, മോഷണക്കേസിലും ഇവരെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

ഇവർ നഗരത്തിൽ പ്രവർത്തിച്ചു വരുന്ന സെക്‌സ് റാക്കറ്റിലെ പ്രധാന കണ്ണികളാണെന്നു പോലീസിന് വിവരം ലഭിച്ചതോടെ ആവഴിക്കുള്ള അന്വേഷണവും പോലീസ് ആരംഭിച്ചിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button