Editor's ChoiceKerala NewsLatest NewsLocal NewsNationalNews

ചോ​റ്റാ​നി​ക്ക​ര ക്ഷേ​ത്രത്തിനു 500​ കോ​ടിയുടെ വി​ക​സ​ന വാഗ്ദാനം .

കൊ​ച്ചി/ ചോ​റ്റാ​നി​ക്ക​ര ക്ഷേ​ത്ര​ത്തി​ന്‍റെ വി​ക​സ​നത്തിനു ക​ര്‍​ണാ​ട​ക​യി​ലെ വ്യ​വ​സാ​യ ഗ്രൂ​പ്പ് 500 കോ​ടി രൂ​പ വാ​ഗ്ദാ​നവുമായി രംഗത്ത് വന്നു. ക്ഷേ​ത്ര​വും പ​രി​സ​ര​വും ശി​ല്പ​ചാ​രു​ത​യോ​ടെ പു​ന​ര്‍​നി​ര്‍​മി​ച്ച് സു​ന്ദ​ര​മാ​യ ക്ഷേ​ത്ര​ന​ഗ​രി​യാ​ക്കാ​ന്‍ ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ് സ​ഹാ​യ​വാ​ഗ്ദാ​നം.സഹായം പണമായി നൽകാതെ നിർമ്മാണപ്രവർ ത്തനങ്ങൾ നേരിട്ട് നടത്തി സ​മ​ര്‍​പ്പി​ക്കാ​മെ​ന്നാ​ണ് വ്യ​വ​സാ​യ ഗ്രൂപ്പ് ഉദ്ദേശിക്കുന്നത്. ഇക്കാര്യം വ്യവസായ ഗ്രൂപ് ഭ​ക്ത​ന്‍ ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ളെ അ​റി​യിച്ചിട്ടുണ്ട്. ബ്ര​ഹ​ത് പ​ദ്ധ​തി​യാ​യ​തി​നാ​ല്‍ ഹൈ​ക്കോ​ട​തി ദേ​വ​സ്വം ബ​ഞ്ചി​ന്‍റെ അ​നു​മ​തി തേ​ടേ​ണ്ട​തു​ണ്ട്. അ​തി​നാ​യി കൊ​ച്ചി ദേ​വ​സ്വം ബോ​ര്‍​ഡ് ശ്ര​മം തുടങ്ങി. പ്ര​മു​ഖ ആ​ര്‍​ക്കി​ടെ​ക്ട് ബി.​ആ​ര്‍. അ​ജി​ത് അ​സോ​സി​യേ​റ്റ്‌​സാ​ണ് ഇതിനായി പ്രോ​ജ​ക്ട് റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കിയിരിക്കുന്നത്. ഭ​ക്ത​ന്‍റെ​യും ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ​യും മൂ​ന്നു പ്ര​തി​നി​ധി​ക​ളെ വീ​ത​വും ആ​ര്‍​ക്കി​ടെ​ക്ടി​നെ​യും ഉ​ള്‍​പ്പെ​ടു​ത്തി​യ സ​മി​തി​യു​ടെ കീ​ഴി​ല്‍ ദേ​വ​സ്വം മ​രാ​മ​ത്ത് വി​ഭാ​ഗ​ത്തി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​ണ് ആ​ലോചിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button