Editor's ChoiceKerala NewsLatest NewsLaw,Local NewsNationalNews

കാർഷിക ബില്ലിനെതിരെ സർക്കാർ സുപ്രീം കോടതിയിലേക്ക്.

പാർലമെന്റ് പാസാക്കിയ കർഷക ബില്ലുകൾക്ക് എതിരെ സുപ്രീം കോടതിയെ സമീപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ ബില്ലിനെതിരെ പരമോന്നത നീതിപീഠത്തെ സമീപിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറും. കേന്ദ്ര നിയമം സംസ്ഥാനത്തിന്റെ അധികാരത്തിന്മേലുള്ള കടന്നു കയറ്റമാണെന്നു മന്ത്രിസഭ വിലയിരുത്തി.

സംസ്ഥാന സർക്കാരിനു ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കോടതിയെ സമീപിക്കുന്നത്. അഡീഷനൽ അഡ്വക്കേറ്റ് ജനറലിൽനിന്ന് സർക്കാർ നിയമോപദേശം തേടിയിരുന്നു. കാർഷിക ബില്ലുകൾ ഗുരുതരമായ ഭരണഘടനാ പ്രശ്നം ഉയർത്തുന്നു എന്നാണ് ലഭിച്ച നിയമോപദേശം.

കാർഷിക പരിപരിഷ്കരണത്തിനായുള്ള മൂന്ന് ബില്ലുകൾ പാർലമെന്റ് വർഷകാല സമ്മേളനത്തിൽ ഇരുസഭകളും പാസാക്കിയിരുന്നു. ബിൽ രാജ്യസഭ പാസാക്കിയതിനു പിന്നാലെ പഞ്ചാബും ഹരിയാനയും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കർഷകരുടെയും കോൺഗ്രസ് പ്രവർത്തകരുടെയും നേതൃത്വത്തിൽ വൻ പ്രതിഷേധമാണ് നടക്കുന്നത്. പുതിയ ബില്ലുകൾ താങ്ങുവില സമ്പ്രദായം അവസാനിക്കാൻ ഇടയാക്കുമെന്നാണ് വിമർശകരുടെ ആരോപണം.

സംസ്ഥാന സർക്കാരിൻ്റെ അധികാര പരിധിയിൽി വരുന്ന കാർഷിക മേഖലയിലേയ്ക്കുള്ള കടന്നുകയറ്റമാണ് പുതിയ ബിൽ എന്ന് കൃഷിമന്ത്രി വിഎസ് സുനിൽകുമാർ ഉൾപ്പെടെയുള്ളവർ വിലയിരുത്തിയെന്നാണ് റിപ്പോർട്ടുകൾ. കാർഷിക ബിൽ ‘കരിനിയമ’മാണെന്നും കർഷകരുടെ ‘മരണ വാറണ്ട്’ ആണെന്നുമാണ് കോൺഗ്രസിൻ്റെ ഓരോപണം. എന്നാൽ താങ്ങുവിലയിൽ ആശങ്ക വേണ്ടെന്നും പുതിയ ബില്ലുകൾ കർഷകരുടെ വരുമാനം വർധിപ്പിക്കാൻ ഇടയാക്കുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
ബില്ല് അവതരണവേളയിൽ കേരളത്തിൽ നിന്നുമുള്ള കെകെ രാഗേഷ്, എളമരം കരീം എന്നിവരുൾപ്പെടെ പ്രതിഷേധം ഉയർത്തിയിരുന്നു. സഭയിൽ പ്രതിഷേധമുയർത്തിയതിന് ഇവരുൾപ്പെടെ 8 എംപിമാരെ ഒരാഴ്ച്ചത്തേക്ക് സഭയിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു. ബില്ലുകൾക്കെതിരെ ദേശീയതലത്തിൽ പ്രക്ഷോഭം വ്യാപിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button