ഫ്ലാറ്റുടമകൾക്ക് നഷ്ടപരിഹാരം നല്‍കാന്‍ സർക്കാരിന് ബാധ്യത ഇല്ലെന്ന് സർക്കാർ, നല്‍കിയ 62.25 കോടി തിരികെ വേണം, ഫ്ലാറ്റുകൾ പൊളിക്കാൻ ചെലവായ 3.24 കോടിയും, സമിതിയുടെ ചെലവുകളും വേണം,ആല്‍ഫ സെറീനും ഹോളി ഫെയ്ത്തും ഇതുവരെ ഒരു നയാപൈസ നൽകിയിട്ടില്ല.

ന്യൂഡൽഹി / മരടിൽ ചട്ടങ്ങൾ ലംഘിച്ച് ഫ്‌ളാറ്റുകൾ നിർമ്മിച്ച കേസി ൽ നിർണ്ണായക തീരുമാനവുമായി സംസ്ഥാന സർക്കാർ. മരട് കേസില്‍ ഫ്ലാറ്റുടമകൾക്ക് നഷ്ടപരിഹാരം നല്‍കാന്‍ സർക്കാരിന് യാതൊരു ബാധ്യതയും ഇല്ലെന്നാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്. ഇടക്കാല നഷ്ടപരിഹാരമായി നല്‍കിയ 62.25 കോടി രൂപ സര്‍ക്കാരിന് തിരികെ ലഭിക്കണമെന്നും, ഫ്ലാറ്റുകൾ പൊളിക്കുന്നതിനു ചെലവായ 3.24 കോടി രൂപയും നിര്‍മാതാക്കളി ല്‍നിന്ന് ഈടാക്കി നല്‍കണമെന്നും, നഷ്ടപരിഹാര സമിതിയുടെ പ്രതിമാസ ചെലവുകൾ അടക്കം ഫ്ലാറ്റ് നിര്‍മാതാക്കളില്‍നിന്ന് ഈടാക്കണമെന്നും സംസ്ഥാന സർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു.
ഫ്ലാറ്റുടമകൾക്ക് നഷ്ട്ട പരിഹാരം നൽകാനായി ഫ്ലാറ്റ് നിര്‍മാതാക്കള്‍ ഇതുവരെ 4.89 കോടി രൂപ മാത്രമാണ് നല്കിയിട്ടുള്ളതെന്നും, ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ സമിതി കഴിഞ്ഞദിവസം കോടതിയെ അറിയി ക്കുകയുണ്ടായി. പ്രാഥമിക നഷ്ടപരിഹാരം നല്‍കാന്‍ വേണ്ടി 62 കോടി രൂപയാണ് നിര്‍മാണകമ്പനികളോട് ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ സമിതി ആവശ്യപ്പെട്ടിരുന്നത്. ഗോള്‍ഡന്‍ കാലയോരത്തിന്റെ നിര്‍മാതാക്കള്‍ ഇതുവരെ വെറും 2.89 ലക്ഷം രൂപ മാത്രമാണ് നൽകിയിട്ടുള്ളത്. ജെയിന്‍ ഹൗസിങ് കണ്‍സ്ട്രക്‌ഷന്‍ രണ്ടു കോടി രൂപ നല്‍കി. ആല്‍ഫ സെറീനും ഹോളി ഫെയ്ത്തും ഇതുവരെ ഒരു നയാപൈസ നൽകിയിട്ടില്ല. ഫ്ലാറ്റുടമകള്‍ക്ക് പ്രാഥമിക നഷ്ടപരിഹാരം നല്‍കാന്‍ 62 കോടി രൂപ കെട്ടിവയ്‍ക്കണമെന്നാണ് നിര്‍മാണകമ്പ നികളോട് സമിതി ആവശ്യപ്പെട്ടിരുന്നത്. നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനുള്ള തുക നൽകുന്നതിനായി തങ്ങളുടെ വസ്തുക്കള്‍ വില്‍ക്കാന്‍ അനുവദിക്കണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യം ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ സമിതി തള്ളുകയായിരുന്നു.