കൊവിഡ് രോഗികളുടെ ഫോണ്‍രേഖ;ടവര്‍ ലൊക്കേഷന്‍ മാത്രമെന്ന് സര്‍ക്കാര്‍, ചെന്നിത്തലയുടെ ഹര്‍ജി തീര്‍പ്പാക്കി;

കൊവിഡ് രോഗികളുടെ ഫോണ്‍ശേഖ ശേഖരിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കി ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. പരിശോധിക്കുന്നത് ടവര്‍ ലൊക്കേഷന്‍ മാത്രമാണെന്നും രോഗികളുടെ സമ്ബര്‍ക്ക പട്ടിക ലഭിച്ചുകഴിഞ്ഞാല്‍ സി.ഡി.ആര്‍ വിവരങ്ങള്‍ നശിപ്പിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. ഇത് അംഗീകരിച്ച് കോടതി ഹര്‍ജി തള്ളുകയായിരുന്നു.
‘ദിവസവും കൊവിഡ് രോഗികളുടെ എണ്ണം കൂടുകയാണ്. അതിനാല്‍ കൊവിഡ് രോഗികളുടെ ഫോണ്‍ രേഖകള്‍ ശേഖരിക്കുന്നതില്‍ തെറ്റില്ല’, ഹൈക്കോടതി നിരീക്ഷിച്ചു. സര്‍ക്കാര്‍ തീരുമാനത്തില്‍ അപാകതയില്ലെന്നും ടവര്‍ ലൊക്കേഷന്‍ മാത്രമാണ് ശേഖരിക്കുന്നതെന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കുന്നതായും കോടതി പറയുകയുണ്ടായി.
കൊവിഡ് രോഗികളുടെ സി.ഡി.ആര്‍ ശേഖരണത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സമ്പര്‍ക്ക പട്ടിക തയ്യാറാക്കാന്‍ ഇത്തരത്തില്‍ വിവരശേഖരണം നടത്തുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് രമേശ് ചെന്നിത്തല കോടതിയെ സമീപിക്കുന്നത്. നേരത്തെ രോഗികളുടെ കോള്‍ രേഖകള്‍ പരിശോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. സ്വകാര്യതാ ലംഘനമാണെന്ന് കാട്ടിയായിരുന്നു വിമര്‍ശനങ്ങള്‍ ഉയർന്നത്.