Kerala NewsLatest News
സൗദി അറേബ്യയില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം കുന്നത്തുകാല്‍ സ്വദേശി ആര്‍.വി. മന്ദിരത്തില്‍ തങ്കപ്പന്‍ രാജമണി (56) ആണ് മരിച്ചത്.
സൗദിയിലുള്ള തങ്കപ്പന്‍ രാജമണി 32 വര്‍ഷമായി നസീമില്‍ ഫര്‍ണിച്ചര്‍ ഷോറൂം ജീവനക്കാരനാണ്.
റിയാദ് കെ.എം.സി.സി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ സിദ്ദിഖ് തൂവൂര്‍, ഫിറോസ് ഖാന്‍ കൊട്ടിയം, ഷാഫി കല്ലറ, മെഹബൂബ് ചെറിയവളപ്പ്, എന്നിവര്‍ മൃതദേഹം നാട്ടില്‍ എത്തിക്കാനുളള നടപടികള്‍ ചെയ്യുകയാണ്്. ഭാര്യ: വിജയകുമാരി. മക്കള്‍: ആര്‍.വി. വിശാഖ്, ആര്‍.വി. രേഷ്മ.