സർക്കാർ അഴിമതി മുക്ത കേരളം പദ്ധതി കൊണ്ട് വരുന്നു.

തിരുവനന്തപുരം / സംസ്ഥാനത്ത് പൊതുരംഗത്തെ അഴിമതി തടയുന്ന പദ്ധതിയുമായി മുഖ്യമന്ത്രി. അഴിമതിയെക്കുറിച്ച് വിവരം നൽകുന്നവർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും ആശങ്കകളും പരിഹരിക്കുന്നതിനായി അഴിമതി മുക്ത കേരളം പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ ആണ് അറിയിച്ചത്. റിപ്പബ്ലിക് ദിനത്തിൽ ഈ പദ്ധതി തുടക്കം കുറയ്ക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പൊതുരംഗത്തുണ്ടാകുന്ന അഴിമതി സമൂഹത്തിലെ പുഴുക്കുത്താണ്. അഴിമതി തടയാൻ പല രീതികളും പരീക്ഷിച്ചതാണ്. ഇനി മുതൽ
വിവരം തരുന്നവരുടെ പേര് രഹസ്യമായി സൂക്ഷിക്കും. സർക്കാർ വിജ്ഞാപനം ചെയ്യുന്ന അതോറിട്ടിക്ക് മുന്നിൽ സോഫ്ട്‌വെയർ വഴി പരാതി നൽകാവുന്നതാണ്. വിവരം നൽകുന്നവർ ഒരു സർക്കാരോഫീസിലും കയറിയിറങ്ങേണ്ട. പരാതിയുടെ നിജസ്ഥിതി മനസിലാക്കി അതോറിട്ടി അതത് വകുപ്പുകൾക്ക് കൈമാറും. വിജിലൻസ് അടക്കമുള്ള സംവിധാനങ്ങൾക്ക് ആവശ്യമെങ്കിൽ പരാതി നൽകും. രണ്ട് ഉദ്യോഗസ്ഥർ കണ്ട ശേക്ഷം ഈ പരാതി സംവിധാനത്തിലേക്ക് കൈമാറും. കഴമ്പില്ലാത്ത പരാതികൾ ഫിൽട്ടർ ചെയ്ത ശേഷം നടപടികൾ എടുക്കും.