CovidEditor's ChoiceGulfKerala NewsLatest NewsLocal NewsNationalNewsPolitics

രവീന്ദ്രനെ പിണറായി സർക്കാർ ഒളിച്ചു കളിപ്പിക്കുന്നു.

തിരുവനന്തപുരം/ സ്വര്‍ണക്കടത്ത് കേസില്‍ ഉന്നതനുണ്ടെന്നും പേര് വെളിപ്പെടുത്താതിരിക്കാന്‍ തന്നെ ഭീക്ഷണിപ്പെടുത്തുന്നതായും ഉള്ള സ്വപ്ന സുരേഷിൻറെ കോടതിയിലെ വെളിപ്പെടുത്തലുകൾ സംസ്ഥാന സർക്കാരിനെ തീർത്ത് വെട്ടിലാക്കി. എന്‍ഫോഴ്സ്മെന്റ് ഡയറ ക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യാനിരിക്കെ, മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ മൂന്നാംതവണയും ആശുപത്രിയില്‍ സ്വയം ചികിത്സക്കെന്ന് പറഞ്ഞു പ്രവേശിച്ചതും സര്‍ക്കാരിന് നാണക്കേടും, മാനക്കേടും ഉണ്ടാക്കി. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി രവീന്ദ്രൻ അറസ്റ്റിലായാല്‍ പാര്‍ട്ടിയും സര്‍ക്കാരും ജനത്തിന്റെ മുന്നിൽ തീർത്തും പ്രതിക്കൂട്ടിലാകും.
മുഖ്യന്റെ വിശ്വസ്തനായ രവീന്ദ്രനെ ഇ ഡി ചോദ്യം ചെയ്യുന്നത് സംസ്ഥാന സർക്കാർ ഒന്ന് കൊണ്ടും ഇഷ്ടപ്പെടുന്നില്ല എന്നുള്ളത് മന്ത്രി കടകംപള്ളിയുടെ വാക്കുകളിൽ നിന്ന് തന്നെ വ്യക്തമാണ്. രവീന്ദ്രൻ എല്ലാവർക്കും സത്യസന്ധനും വിശ്വസ്‌തനുമാണെന്നും, ആ വിശ്വാസ മുളളത് കൊണ്ടാണ് കഴിഞ്ഞ മുപ്പത് വർഷക്കാല ത്തോളമായി മുഖ്യമന്ത്രിക്ക് ഒപ്പമായാലും പ്രതിപക്ഷ നേതാവിന് ഒപ്പമായാലും പ്രവർത്തിക്കുന്നതെന്നും, . രവിയെ കുടുക്കാൻ ശ്രമിക്കുന്നത് എന്തിനാണെന്ന് നമുക്ക് എല്ലാവർക്കും അറിയാമെന്നും, മുഖ്യമ ന്ത്രിയുടെ ഓഫീസിനെ കളങ്കപ്പെടുത്താനുളള ശ്രമമാണ് രവിയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത് വഴി ഉദ്ദേശിക്കുന്നതെന്നും കടകംപ്പളളി പറഞ്ഞിരിക്കുന്നു. ഇതിൽ നിന്ന് തന്നെ രവീന്ദ്രനെ ചോദ്യം ചെയ്യുക വഴി മുഖ്യന്റെ ഓഫീസ് കളങ്കപ്പെടുമെന്നു സർക്കാർ ഭയപ്പെടുന്നു എന്നത് വ്യക്തമാണ്. ഇത് കൊണ്ട് തന്നെയാണ് ഇഡിയുടെ ചോദ്യം ചെയ്യലില്‍നിന്നു രക്ഷപ്പെടാൻ മൂന്നാംതവണയും രവീന്ദ്രന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അഭയം തേടിയതെന്ന് ചോറ് തിന്നുന്നവർക്കൊക്കെ മനസ്സിലാക്കാനാവും. ഉപദേശക വൃന്ദത്തിന്റെ വാക്കുകൾ കേട്ട് പോയപ്പോഴൊക്കെ സംസ്ഥാന മുഖ്യമന്ത്രി കുഴപ്പത്തിലായ ചരിത്രമാണ് ഉള്ളത്. ഇക്കാര്യത്തിലും അതാണ് നടന്നിരിക്കുന്നത്. രവീന്ദ്രന്റെ നിർബന്ധപൂർവം ഉള്ള ആശുപത്രിവാസം ഗുരുതരമായ പ്രശ്നങ്ങൾ ആവും വിളിച്ചു വരുത്തുക. കോവിഡാനന്തര ചികിത്സയുടെ പേരില്‍ രവീന്ദ്രൻ സത്യത്തിൽ ഒളിച്ചുകളിക്കുകയാണ്. അതിനു അതിനു മുഖ്യ മന്ത്രിയുടെ ഓഫീസ് കൂട്ടുനിന്നു സൗകര്യങ്ങൾ ഒരുക്കുകയാണ്. എന്തുകൊണ്ടോ മുഖ്യന്റെ ഓഫീസ് രവീന്ദ്രനെ ഇ ഡി ചോദ്യം ചെയ്യുന്നതിനെ രവീന്ദ്രനെ പോലെ തന്നെ ഭയക്കുന്നു.
മടിയിൽ കനമില്ലെങ്കിൽ രവീന്ദ്രൻ എന്തിനു ഭയപ്പെടണം. മുഖ്യന്റെ ഓഫീസ് എന്തിനു ഭയപ്പെടണം. രവീന്ദ്രന്റെ ഒളിച്ചു കളിയിൽ നിന്ന് ഒരു കാര്യം വ്യക്തമാവുകയാണ്. രവീന്ദ്രൻ എല്ലാവർക്കും സത്യസ ന്ധനും വിശ്വസ്‌തനുമാണ് എന്ന് കടകംപള്ളി പറഞ്ഞിരിക്കുന്നത് മുഖ്യമന്ത്രിയുടെ കാര്യമാണ്. ജനത്തിന്റെ കാര്യമല്ല. രവീന്ദ്രൻ മുഖ്യമന്ത്രിക്കാണ് വിശ്വസ്തൻ. ജനത്തിന് അല്ല. മടിയിൽ കനമുള്ളത് കൊണ്ടാണ് രവീന്ദ്രനെ ഇ ഡി ചോദ്യം ചെയ്യുന്നതിൽ നിന്ന് സർക്കാർ ഒളിച്ചു കളിപ്പിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസില്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്നും ഉന്നതരുടെ പേര് വെളിപ്പെടുത്തരുതെന്നും ജയിലിലെത്തിയ ചിലർ ഭീഷണിപ്പെ ടുത്തിയെന്നാണ് സ്വപ്ന കോടതിയോട് പറഞ്ഞിരിക്കുന്നത്. അട്ടക്കുളങ്ങര ജയിലില്‍വന്നു സ്വപ്നയെ ഭീഷണിപ്പെടുത്തി യതാരെന്നുള്ള അന്വേഷണം വരുംദിവസങ്ങളിൽ നടത്തേണ്ടി വരും. സംസ്ഥാനത്തെ ഉന്നതർക്ക് ബന്ധമുണ്ടെന്ന് കോടതിയിൽ രഹസ്യമൊഴിയുള്ള കേസിൽ പ്രതിയെ ഭീക്ഷണിപ്പെടുത്തുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. അക്കാര്യത്തിൽ സംസ്ഥാന പോലീസ് വകുപ്പിനോ ജയിൽ വകുപ്പിനോ ബന്ധമുണ്ടെന്ന് തെളിയിക്കപ്പെട്ടാൽ അത് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ദൂരവ്യാപകമായി ട്ടുള്ളതായി രിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button