Editor's ChoiceKerala NewsLatest NewsLaw,Local NewsNationalNewsPolitics

മാധ്യമങ്ങളുടെ വായടപ്പിക്കുന്ന നിയമത്തിലെ വിവാദ ഭാഗങ്ങള്‍ സർക്കാർ തിരുത്താനൊരുങ്ങുന്നു.

തിരുവനന്തപുരം/ വിവാദ പൊലീസ് നിയമ ഭേദഗതിയിലൂടെ മാധ്യമ ങ്ങളുടെ വായടപ്പിക്കാൻ കൊണ്ടുവന്ന നിയമത്തിന്റെ കാര്യത്തിൽ സിപിഎം കേന്ദ്ര നേതൃത്വവും, സിപിഐയും കൂടി വിയോജിപ്പ് പ്രകടിപ്പിച്ചതോടെ നിയമത്തിലെ വിവാദ ഭാഗങ്ങള്‍ സർക്കാർ തിരുത്താനൊരുങ്ങുന്നു. പാര്‍ട്ടിയിലും മുന്നണിയിലും നിന്നടക്കം ശക്തമായ വിമര്‍ശനങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് സർക്കാരി ന്റെ ഈ പുതിയ നീക്കം. ക്രിയാത്മക അഭിപ്രായങ്ങളും നിർദേശങ്ങ ളും തീർച്ചയായും പരിഗണിക്കുമെന്നു സിപിഎം കേന്ദ്ര നേതൃത്വം ട്വിറ്ററിൽ ഇതിനിടെ വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ ആശങ്ക വേണ്ടെന്ന നിലപാടാണു മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ്ബുക്കിൽ പറഞ്ഞിരുന്നതെങ്കിലും, കൃത്യമായി ചില മാധ്യമങ്ങളെ ലക്‌ഷ്യം വെച്ചും, ചില മാധ്യമങ്ങളുടെ വാ അടക്കാനുമാണ് നിയമത്തിന്റെ രൂപ കൽപ്പനയെന്ന വസ്തുതക്ക് മുഖ്യന്റെ ഫേസ് ബുക്ക് പോസ്റ്റ് തന്നെ അടി വരയിടുന്നുണ്ട്. അതേസമയം, നിയമത്തിൽ മാറ്റങ്ങളുണ്ടാകുമെന്ന സൂചന പോസ്റ്റിന്റെ അവസാനം നൽകുന്നുമുണ്ട്.‌ മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക് പോസ്റ്റിന്റെ ഇംഗ്ലിഷ് പരിഭാക്ഷ കേന്ദ്ര നേതൃത്വം വിവിധ മാധ്യമങ്ങൾക്കു കൈമാറുക ഉണ്ടായി.
നിയമത്തെക്കുറിച്ച് ആശങ്കകളുണ്ടെന്നു മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ നിന്ന് തന്നെ വ്യക്തമാണെന്നു സിപിഐ ദേശീയ സെക്രട്ടറി ഡി.രാജ പറയുകയുണ്ടായി. ഇത്തരം വിഷയങ്ങൾ ഓർഡിനൻസിലൂടെ നിയമമാക്കുന്നതിനു തത്വത്തിൽ തങ്ങൾ എതിരാണെന്നും ഡി.രാജ പറയുകയുണ്ടായി. ഓർഡിനൻസ് ബില്ലായി നിയമസഭയിൽ അവതരിപ്പിക്കുന്ന സമയത്ത് വിവാദ വ്യവസ്ഥകൾ ഒഴിവാക്കുമെന്നാണു ആദ്യം ആലോചിച്ചിരുന്നതെങ്കിലും, കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് വ്യക്തമായതിനൊപ്പം സി പി ഐ കൂടി കാര്യത്തിൽ വിയോജിപ്പ് അറിയിച്ചതോടെ ഉടനടി മാറ്റം ആലോചിക്കുകയാണ്.
ആദ്യം തന്നെ ഓർഡിനൻസ് ഇറക്കുന്നതിനെ സി പി ഐ എതിർത്തിരു ന്നു. തദ്ദേശ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പാർട്ടിയുടെ എതിർപ്പ് എത്ര കണ്ടു പരസ്യപ്പെടുത്തണമെന്നു ചർച്ച നടക്കുകയാണ്. നിയമഭേദ ഗതി മന്ത്രിസഭ ചർച്ച ചെയ്തപ്പോൾ തന്നെ സിപിഐ മന്ത്രി ഇ.ചന്ദ്രശേ ഖരൻ ഇക്കാര്യത്തിൽ ഉള്ള ആശങ്ക അറിയിച്ചിരുന്നതാണ്. സിപിഎ മ്മിനെയും അഭിപ്രായ വ്യത്യാസം അറിയിച്ചു. തുടർന്നു പാർട്ടി മുഖപത്രമായ ‘ജനയുഗം’ ഒക്ടോബർ 26നു മുഖപ്രസംഗത്തിലൂടെ വിയോജിപ്പു പരസ്യമാക്കി. മനുഷ്യാവകാശ പ്രവർത്തകർക്കിട യിലും നിയമവൃത്തങ്ങളിലും മാധ്യമ ലോകത്തും ഇത് ആശങ്കകൾ സൃഷ്ടിച്ചിട്ടുണ്ടെന്നും പൊലീസിനു ലഭിക്കുന്ന അധികാരം ദുരുപയോഗ പ്പെടുത്താൻ ഇടയുണ്ടാകുമെന്നും ‘ജനയുഗം’ കണ്ണ് മടച്ചു വ്യക്തമാക്കി യിരുന്നു. അമിതാധികാരം ആർജിക്കാനുള്ള പൊലീസ് സമ്മർദങ്ങൾ ക്കു സർക്കാർ പലപ്പോഴും വഴങ്ങിക്കൊടുക്കുന്നു വെന്ന വിമർശനം എൽഡിഎഫിൽ ശക്തമായിരിക്കെയാണ് പിണറായി സർക്കാരിന്റെ ഭാഗത്തുനിന്ന് രാഷ്ട്രീയ ലക്‌ഷ്യം വെക്കുന്ന ഇത്തരമൊരു നടപടി ഉണ്ടായത്. ഉദ്യോഗസ്ഥ സമ്മർദങ്ങളല്ല, എൽഡിഎഫ് സർക്കാരിനെ നയിക്കേണ്ടതു രാഷ്ട്രീയ നയമായിരിക്കണമെന്നു അതുകൊണ്ടു തന്നെ സിപിഐ പറയേണ്ടി വന്നത്. നിയമം ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ വ്യക്തമായ നടപടിക്രമം എന്ന നിലയിൽ സ്റ്റാൻഡേഡ് ഓപ്പറേറ്റിങ് പ്രൊസീജ്യർ–എസ്ഒപി തയാറാക്കുമെന്നാണു സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞിരിക്കുന്നത്. ഇത് പ്രായോഗികമാകാത്ത മറ്റൊരു പോലീസ് കടമ്പ എന്നുമാത്രമേ വിശേ ഷിപ്പിക്കാൻ ആവൂ എന്നതാണ് സത്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button