CovidEditor's ChoiceHealthKerala NewsLatest NewsLocal NewsNationalNews

ഡോക്ടർമാർമാരുടെ സമരത്തിന് മുന്നിൽ സർക്കാർ മുട്ടുമടക്കി,സമരം പിൻവലിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കൽ കോളേജ് ഡോക്ടർമാർ നടത്തിവന്ന സമരത്തിന് മുന്നിൽ സംസ്ഥാന സർക്കാർ മുട്ടുമടക്കി.മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയെ പുഴുവരിച്ച സംഭവവുമായി ബന്ധപ്പെട്ട് സർക്കാർ എടുത്ത അച്ചടക്ക നടപടി പുനഃപരിശോധിക്കാമെന്നു ആരോഗ്യമന്ത്രി ഉറപ്പു നൽകിയതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് മെഡിക്കൽ കോളേജ് ഡോക്ടർമാർ നടത്തിവന്ന സമരം പിൻവലിച്ചു.

ആരോഗ്യ മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. സസ്പെൻഷൻ നടപടി പുനഃപരിശോധിക്കാമെന്ന് യോഗത്തിൽ മന്ത്രി ഉറപ്പ് നൽക്കുകയായിരുന്നു. ഡിഎംഇയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാമെന്നാണ് മന്ത്രി വ്യക്തമാക്കിയിരിക്കുകയാണ്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയെ പുഴുവരിച്ച സംഭവവുമായി ബന്ധപ്പെട്ട് സര്‍ക്കാര് എടുത്ത അച്ചടക്ക നടപടിയിൽ പ്രതിഷേധിച്ചായിരുന്നു സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്. ചൊവ്വാഴ്ച വൈകുന്നേരത്തികം ഡിഎംഇ റിപ്പോര്‍ട്ടിൻമേൽ നടപടി ഉണ്ടാകുമെന്ന് ചര്‍ച്ചക്ക് ശേഷം ആരോഗ്യമന്ത്രി കെകെ ശൈലജ വ്യക്തമാക്കുകയായിരുന്നു.
ആരോഗ്യവകുപ്പിനെതിരായ ആരോപണങ്ങൾ സങ്കടകരമാണെന്നും മന്ത്രി കെകെ ശൈലജ പറയുകയുണ്ടായി. സമാനതകളില്ലാത്ത സാഹചര്യമാണ് സംസ്ഥാനത്തെ ആരോഗ്യ മേഖല നേരിടുന്നതെന്നും, ആയിരക്കണക്കിന് വരുന്ന രോഗികളെ പരിചരിക്കാൻ ആരോഗ്യപ്രവര്‍ത്തകര്‍ പെടാപ്പാടു പെടുകയാണെന്നും വിശദീകരിച്ചു. ഈ ഘട്ടത്തിലും ചെറിയ വീഴ്ചകൾ പോലും പര്‍വ്വതീകരിക്കാൻ ശ്രമം നടക്കുകയാണെന്നു പറഞ്ഞ ആരോഗ്യമന്ത്രി,ആശുപത്രിയിൽ രോഗിയെ പുഴുവരിച്ച സംഭവം ചെറിയ വീഴ്ചയാണെന്നാണ് പറഞ്ഞത്. നടപടിക്ക് വിധേയരാവയർ ത്യാഗപൂർണാമായ സേവനം ചെയ്തവരാണെന്നും ചെറിയ ശതമാനം വീഴ്ചകൾ ഉണ്ടാകുന്നത് യാഥാർഥ്യമാണെന്നും പറഞ്ഞു മന്ത്രി ഞായീകരിക്കുകയുമുണ്ടായി. വട്ടിയൂർക്കാവ് സ്വദേശിക്കാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും ദുരനുഭവമുണ്ടായത്. ഡിസ്ചാർജ് ചെയ്തു വീട്ടിലെത്തിച്ചപ്പോഴാണു ദേഹത്തു പുഴുവരിക്കുന്നതു കണ്ടത്. സംഭവം വിവാദമായതോടെയായിരുന്നു ആരോഗ്യവകുപ്പ് നടപടിയെടുത്തതെങ്കിലും, ഡോക്ടർമാർ സമരത്തിനിറങ്ങിയതോടെ കുറ്റക്കാർക്കെതിരെ നടപടി പിൻവലിക്കാൻ തയ്യാറാവുകയും, സമരത്തിന് മുന്നിൽ മുട്ടുമടക്കിയിരിക്കുകയുമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button