നിയമസഭയിൽ കയ്യാങ്കളി,വിചാരണക്കോടതി നടപടിക്കെതിരെ ഹൈക്കോടതിയിൽ പോയി,സർക്കാർ തിരിച്ചടി വാങ്ങി മടങ്ങി.

കൊച്ചി/ 2015 ലെ നിയമസഭാ ബജറ്റ് വേളയിൽ നിയമസഭയിൽ നടന്ന കയ്യാങ്കളി കേസിൽ വിചാരണക്കോടതി നടപടിക്ക് സ്റ്റേ നേടാനുള്ള സംസ്ഥാന സർക്കാർ ശ്രമം പാളി. കേസിയിൽ ഹൈക്കോടതി കൈക്കൊണ്ട നിലപാട് സർക്കാരിന് ഇതോടെ കനത്ത തിരിച്ചടിയായി. കേസിന്റെവിചാരണക്ക് മന്ത്രിമാര്‍ ഹാജരാകുന്നത് സ്റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യവും ഹൈക്കോടതി അംഗീകരിക്കാൻ തയ്യാറായില്ല. മന്ത്രിമാരായ ഇ.പി.ജയരാജനും കെ.ടി.ജലീലും ബുധനാഴ്ച വിചാരണക്കോടതിയില്‍ ഹാജരാകേണ്ടിയിരിക്കെയാണ് ഹൈക്കോടതി ഇന്ന് നിലപാട് വ്യക്തമാക്കിയത്. കേസില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ 28-ന് ഹാജരാകണമെന്ന് തിരുവനന്തപുരം സിഐഎം കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
2015 മാര്‍ച്ച് 13 നു അന്ന് ധനമന്ത്രിയായിരുന്ന കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സ്പീക്കറുടെ കസേരയടക്കം മറിച്ചിട്ടു നടത്തിയ പ്രതിഷേധത്തില്‍ രണ്ടര ലക്ഷം രൂപ നഷ്ടമുണ്ടായെന്നാണ് കേസിൽ വിചാരണക്കോടതിയുടെ നടപടിക്കെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നിയമസഭാ സെക്രട്ടറിയുടെ പരാതിയില്‍ അന്നത്തെ 6 എംഎല്‍എമാര്‍ക്കെതിരെ പൊതുമുതല്‍ നശീകരണ നിയമ പ്രകാരം ജാമ്യമില്ലാ വകുപ്പു ചുമത്തി കന്‍റോണ്‍മെന്‍റ് പൊലീസാണ് കേസ് എടുക്കുന്നത്. ഇ.പി.ജയരാജന്‍, കെ.ടി.ജലീല്‍, കെ.അജിത്, കെ.കുഞ്ഞുമുഹമ്മദ്, സി.കെ.സദാശിവന്‍, വി.ശിവന്‍കുട്ടി എന്നിവരാണ് കേസിലെ മുഖ്യ പ്രതികള്‍.