Editor's ChoiceKerala NewsLatest NewsLocal NewsNationalNews
കോതമംഗലം പള്ളി സിആര്‍പിഎഫിനെ ഉപയോഗിച്ച് ഏറ്റെടുക്കരുതെന്ന് സർക്കാർ അപ്പീൽ നൽകും.

കൊച്ചി/ കോതമംഗലം പള്ളിയേറ്റെടുക്കണമെന്നുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. സിആര്‍പിഎഫിനെ ഉപയോഗിച്ച് പള്ളി ഏറ്റെടുക്കണമെന്ന ഉത്തരവിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കുന്നത്. കോടതിയലക്ഷ്യ കേസ് പരിഗണിക്കവേ ഇക്കാര്യം സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. ജനുവരി 8 ന് മുന്‍പ് കളക്ടര്‍ പള്ളി ഏറ്റെടുത്തില്ലെങ്കില്‍ സിആര്‍പിഎഫിനെ ഉപയോഗിച്ച് പള്ളി ഏറ്റെടുക്കുമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. സിആര്‍പിഎഫിനെ ഉപയോഗിച്ച് കോതമംഗലം പള്ളി ഏറ്റെടുക്കരുതെന്നാകും സര്‍ക്കാര്‍ അപ്പീല്‍ നല്‍കുന്നത്. പള്ളി ഏറ്റെടുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരിക്കും സര്‍ക്കാര്‍ അപ്പീല്‍ നല്‍കുന്നത്.