ഇ മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്റ് സ്ഥാനത്ത് നിന്ന് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനെ സർക്കാർ ഒഴിവാക്കും.

ഇ മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്റ് സ്ഥാനത്ത് നിന്ന് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനെ സർക്കാർ ഒഴിവാക്കും. നേരത്തെ സ്‌പേസ് പാര്‍ക്കിന്റെ കണ്‍സള്‍ട്ടന്റ് സ്ഥാനത്തുനിന്നും പി.ഡബ്ല്യു.സിയെ ഒഴിവാക്കിയിരുന്നു. എല്ലാ തരത്തിലുള്ള കണ്‍സള്‍ട്ടന്‍സി കരാറുകളും പുനപരിശോധിക്കണമെന്ന് സി.പി.ഐ.എം കേന്ദ്രനേതൃത്വം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് നടപടി.
സംസ്ഥാന സര്‍ക്കാർ ഉണ്ടാക്കിയ കണ്‍സള്‍ട്ടന്‍സി കരാറുകള്‍ മുഴുവന്‍ പുനഃപരിശോധിക്കാനാണ് നിലവിലുള്ള തീരുമാനം. കരിമ്പട്ടികയിലുള്ള സ്ഥാപനങ്ങള്‍ക്ക് ഇനി കരാര്‍ നല്‍കേണ്ടതില്ലെന്ന തീരുമാനവും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ടെന്നാണ് വിവരം. സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്‌ന സുരേഷിന്റെ നിയമനം വ്യാജ സര്‍ട്ടിഫിക്കറ്റ് അടിസ്ഥാനപ്പെടുത്തിയാണെന്ന് വ്യക്തമായതിനെ തുടർന്നാണ് സ്‌പേസ് പാര്‍ക്കിന്റെ കണ്‍സള്‍ട്ടന്റ് സ്ഥാനത്ത് നിന്നും പി.ഡബ്ല്യു.സിയെ മാറ്റുന്നത്. സെബി വിലക്കിയ കമ്പനിയ്ക്കാണ് കരാര്‍ നല്‍കിയതെന്ന് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചിരുന്നു. തൊട്ടുപിറകെ മുഖ്യമന്ത്രി പിണറായി വിജയൻ കമ്പനിയെ നിയമിച്ചതില്‍ അപാകതയില്ലെന്ന വാദവുമായി രംഗത്ത് വരുകയായിരുന്നു. കരാര്‍, കണ്‍സള്‍ട്ടന്‍സി നിയമനങ്ങളെ ന്യായീകരിച്ച് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവിന്റെ കത്തിന് മറുപടി നല്‍കിയിരുന്നതാണ്.