Editor's ChoiceKerala NewsLatest NewsNationalNewsPolitics
ബീഹാറിൽ മഹാസഖ്യം ലീഡ് ചെയ്യുന്നു.

രാജ്യം ഉറ്റുനോക്കുന്ന ബിഹാർ അസംബ്ലി തെരഞ്ഞെടുപ്പിൽ ആദ്യഫലം പുറത്ത് വന്നപ്പോൾ രാഷ്ട്രീയ ജനതാദളും കോൺഗ്രസും നേതൃത്വം നൽകുന്ന ‘മഹാസഖ്യത്തിന്’ മുൻതൂക്കം. ആദ്യ ലീഡ് നില പുറത്തുവന്നപ്പോൾ 75 മണ്ഡലങ്ങളിൽ ആര്‍ജെഡി സഖ്യവും 54 ഇടങ്ങളിൽ എൻ.ഡി.എയും മുന്നേറുകയാണ്. ഇടതുപാര്‍ട്ടികള്‍ എട്ടിടത്ത് മുന്നിലുണ്ട്.
കോവിഡ് 19 മഹാമാരിക്കിടെ രാജ്യത്ത് നടന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ 57 ശതമാനം പേർ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. തുടർച്ചയായി നാലാം തവണ മുഖ്യമന്ത്രിപദം ലക്ഷ്യമിട്ടുകൊണ്ട് ജെ.ഡി.യു നേതാവ് നിതീഷ് കുമാർ എൻ ഡി എ യുടെയും, മുൻ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് മഹാസഖ്യത്തിന്റെയും മുഖ്യമന്ത്രി സ്ഥാനാർത്ഥികളായാണ് രംഗത്ത് ഉള്ളത്.