അധ്യാപർക്ക് അയച്ച ആശംസകാർഡുകൾ വിതരണം ചെയ്തില്ല ; പോസ്റ്റ് ഓഫിസിന് മുന്നിൽ ആറാം ക്ലാസ്സുകാരി പ്രതിഷേധിച്ചു
നെടുങ്കണ്ടത്തിന്റെ പരിസരപ്രദേശങ്ങളിൽ താമസിക്കുന്നവർക്കുപോലും കാർഡ് ലഭിക്കാത്തത് ചോദ്യം ചെയ്തതോടെ അധികൃതർ കൈമലർത്തി

ദേശീയ അധ്യാപക ദിന ത്തോടനുബന്ധിച്ച് വിദ്യാർഥിനി അധ്യാപ കർക്ക് അയച്ച ആശംസാകാർഡുകൾ കൃത്യമായി വിതരണം ചെയ്തില്ലെന്ന് ആക്ഷേപം. തുടർന്ന് നെടുങ്കണ്ടം പോസ്റ്റോഫി സിനു മുൻപിൽ ആറാംക്ലാസുകാരി പ്രതിഷേധിച്ചു. നെടുങ്കണ്ടം പഞ്ചായത്ത് യുപി സ്‌കൂളിലെ വിദ്യാർഥിനി ആദിശ്രീയാണ് നെടുങ്കണ്ടം പോസ്റ്റ് ഓഫീസിന് മുൻപിൽ പ്രതിഷേധിച്ചത്. നാലുവർഷമായി എല്ലാ അധ്യാപകദിനത്തിലും ആദിശ്രീ അധ്യാപകർക്ക് ആശം സാകാർഡുകൾ അയയ്ക്കാറുണ്ട്. ഇക്കൊല്ലവും 35-അധ്യാപകർക്ക് അയച്ചു. അധ്യാപകദിനത്തിന് മുൻപേലഭിക്കാൻ ഓഗസ്റ്റ് 30-ന് തന്നെ നെടുങ്കണ്ടം പോസ്റ്റോ ഫീസിൽനിന്ന് കാർഡുകൾ അയച്ചെങ്കിലും നാലാംതീയതിയും പലർക്കും ലഭിച്ചില്ല എന്നറിഞ്ഞതോടെ ആദിശ്രീയും പിതാവും നെടുങ്കണ്ടം പോസ്റ്റോഫീസിൽ എത്തുക യായിരുന്നു.
നെടുങ്കണ്ടത്തിന്റെ പരിസരപ്രദേശങ്ങളിൽ താമസിക്കുന്നവർക്കുപോലും കാർഡ് ലഭിക്കാത്തത് ചോദ്യം ചെയ്തതോടെ അധികൃതർ കൈമലർത്തിയെന്ന് ആദിശ്രീയുടെ പിതാവ് അനിൽ കുമാർ പറഞ്ഞു . ഇതോടെ ഒരുമണിക്കൂറോളം ആദിശ്രീ പോസ്റ്റോഫീസിനു മുന്നിലിരുന്നു. ഈസമയത്ത് പലർക്കും കാർഡുകൾ വിതരണം ചെയ്തു .
രണ്ടുവവർഷം മുൻപും സമാന അനുഭവം ഉണ്ടായെന്നും ഇത്തവണ അയച്ചപത്തോളം കാർഡുകൾ ഇനിയും ലഭിക്കാനുണ്ടെന്നും ഉന്നത തപാൽ ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്നും അനിൽ കുമാർ പറഞ്ഞു. അതേസമയം ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പോസ്റ്റ് ഓഫീസ് അധിക തർ പ്രതികരിച്ചു. പോസ്റ്റ് ഓഫീസ് പരിധിയിൽ വിതരണം ചെ യ്യേണ്ടവ സമയബന്ധിതമായി വിലാസക്കാർ ക്ക് നൽകിയെന്നും ഇവിടെനിന്ന് അയക്കേണ്ട വയും കൃത്യമായി അയച്ചിട്ടുണ്ടെന്നും അധിക തർ പറഞ്ഞു.