Latest NewsNewsSportsWorld
ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ദിവസം നാലു മത്സരങ്ങള്‍ നടക്കും.

2022ല്‍ ഖത്തറില്‍ അരങ്ങേറുന്ന ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ദിവസം നാലു മത്സരങ്ങള്‍ നടക്കുമെന്ന് ഫിഫ.
ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30ന് ആദ്യ മത്സരം ആരംഭിക്കും. രണ്ടാം മത്സരം 6.30നും മൂന്നാം മത്സരം 9.30 നും നടക്കും. അവസാന മത്സരം രാത്രി 12.30 നാണ് നടക്കുക. 2022 നവംബര്‍ ഇരുപത്തിയൊന്നിനാണ് ലോകകപ്പ് ആരംഭിക്കുക. അറുപതിനായിരം പേര്‍ക്ക് ഇരുന്നു കളിക്കാണാന്‍ കഴിയുന്ന അല്‍ ബയാത്ത് സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ഡിസംബര്‍ പതിനെട്ടിനാണ് ഫൈനല്‍. ലൂസെയില്‍ സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം 8.30ന് കലാശപ്പോരാട്ടം ആരംഭിക്കും. 32 ടീമുകള്‍ മാറ്റുരയ്ക്കുന്ന ലോകകപ്പിന്റെ മത്സരക്രമം നിശ്ചയിക്കുന്ന നറുക്കെടുപ്പ് 2022 മാര്‍ച്ചിലോ ഏപ്രിലിലോ നടത്താനിരിക്കുകയാണ്.