Kerala NewsNews

മലപ്പുറത്തെ രോഗവ്യാപനം ഭീതി സൃഷ്ടിക്കുന്നു, ഗ്രാമ പഞ്ചായത്ത് ഓഫീസും ഫയർ സ്റ്റേഷനും അടച്ചു പൂട്ടി.

മലപ്പുറം ജില്ലയിൽ കൊറോണ വൈറസ് വ്യാപനം ഭീതി സൃഷ്ടിക്കുകയാണ്. പെരിന്തല്‍മണ്ണയിലെ അഗ്നിശമന സേനാംഗത്തിന് കൊറോണ രോഗം സ്ഥിരീകരിച്ചതിനാൽ ഫയർ സ്റ്റേഷൻ അടച്ചു. മുണ്ടുപറമ്പ് സ്വദേശിയായ അഗ്നിശമന സേനാംഗത്തിനാണ് രോഗം. സമ്പര്‍ക്കത്തിലൂ ടെയാണ് ഇദ്ദേഹത്തിന് രോഗം ബാധിച്ചത്. ഇയാളെ മഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജില്ലയിലെ 50ഓളം അഗ്നിശമന സേനാംഗങ്ങള്‍ ഇതോടെ നിരീക്ഷണത്തിലായി. എടപ്പാളില്‍ ഓഫീസ് ഡ്രൈവര്‍ക്ക് രോഗമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് ഓഫീസും അടച്ചു പൂട്ടി.

ജില്ലയില്‍ വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ച 14 പേരിൽ മൂന്നു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായത്.എടപ്പാളില്‍ രോഗം സ്ഥിരീകരിക്കപ്പെട്ട പഞ്ചായത്ത് ഓഫീസിലെ ഡ്രൈവര്‍, ഓഫീസിലുള്ളവരുമായി അടുത്ത് ഇടപഴകിയിട്ടുണ്ട്. നേരത്തെ രോഗം സ്ഥിരീകരിച്ച ഭിക്ഷാടകന് ഭക്ഷണം ഈ ഡ്രൈവര്‍ എത്തിച്ചുനല്‍കിയിരുന്നുവത്രെ. ഇതായിരിക്കാം രോഗ ബാധയ്ക്ക് കാരണമെന്നാണ് പറയുന്നത്. ഇതോടെയാണ് എടപ്പാള്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് അടച്ചു പൂട്ടേണ്ടി വന്നത്. ജീവനക്കാരോട് മുഴുവൻ നിരീക്ഷണത്തിലിരിക്കാന്‍ ആവശ്യപ്പെട്ടുണ്ട്. നേരത്തെ വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്കാണ് മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ സമ്പര്‍ക്കത്തിലൂടെ രോഗം വ്യാപിക്കുന്നതാണ് ആശങ്ക പരത്തുന്നത്. രോഗ ലക്ഷണങ്ങള്‍ കാണുന്നവര്‍ ഉടന്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന് ജില്ലാ ഭരണകൂടം അഭ്യര്ഥിച്ചിരിക്കുകയാണ്. ശക്തമായ മുന്‍കരുതല്‍ നടപടികളാണ് ജില്ലാ ഭരണകൂടം രോഗപ്രതിരോധനത്തിനായി സ്വീകരിച്ചു വരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button