Kerala NewsLatest News

ഇന്നും നാളെയും കെ.എസ്.ആര്‍.ടി.സി 60 ശതമാനം സര്‍വിസ്​ നടത്തും, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല

തി​രു​വ​ന​ന്ത​പു​രം: ക​ര്‍​ശ​ന നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ശ​നി​യും ഞാ​യ​റും കെ.​എ​സ്.​ആ​ര്‍.​ടി.​സി 60 ശ​ത​മാ​നം സ​ര്‍​വി​സ് ന​ട​ത്തും. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ എ​ഴു​തു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യും എ​യ​ര്‍​പോ​ര്‍​ട്ട്, റെ​യി​ല്‍​േ​വ സ്​​റ്റേ​ഷ​ന്‍, ആ​ശു​പ​ത്രി​ക​ള്‍ എ​ന്നി​വി​ട​ങ്ങി​ല്‍ എ​ത്തു​ന്ന യാ​ത്രാ​ക്കാ​ര്‍​ക്കും വേ​ണ്ടി​യു​ള്ള സ​ര്‍​വി​സു​ക​ള്‍ ഉ​റ​പ്പാ​ക്കു​മെ​ന്നും സി.​എം.​ഡി ബി​ജു പ്ര​ഭാ​ക​ര്‍ അ​റി​യി​ച്ചു.

ഈ ​ദി​വ​സം ജോ​ലി ചെ​യ്യു​ന്ന മെ​ക്കാ​നി​ക്ക​ല്‍, ഓ​പ​റേ​റ്റി​ങ്​ വി​ഭാ​ഗ​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് മ​റ്റൊ​രു ദി​വ​സം കോമ്പന്‍സേറ്ററി അ​വ​ധി അ​നു​വ​ദി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഇതിനായി യാത്ര ചെയ്യാം. കുട്ടികളെ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിക്കുന്ന രക്ഷിതാക്കള്‍ ഉടന്‍ മടങ്ങണം. കൂടി നില്‍ക്കരുത്. സാമൂഹിക അകലം പാലിക്കണം. യാത്രാ സൗകര്യത്തിന് വേണ്ട ഇടപെടല്‍ നടത്താന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.

നാളെയും മറ്റന്നാളും വീട്ടില്‍ തന്നെ നില്‍ക്കുന്ന രീതി പൊതുവില്‍ അംഗീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ ദിവസങ്ങള്‍ കുടുംബത്തിനായി മാറ്റിവയ്ക്കണം. അനാവശ്യ യാത്രകളും പരിപാടികളും ഈ ദിവസങ്ങളില്‍ അനുവദനീയമല്ല. നേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍ നടത്താം. അടഞ്ഞ സ്ഥലങ്ങളില്‍ 75 പേര്‍ക്കും തുറസായ ഇടങ്ങളില്‍ 150 പേര്‍ക്കുമാണ് പരമാവധി പ്രവേശനം. ഇത് ഉയര്‍ന്ന സംഖ്യയാണ്. കുറയ്ക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. മരണാനന്തര ചടങ്ങില്‍ 50 പേര്‍ക്കേ പങ്കെടുക്കാവൂ. വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡും ക്ഷണക്കത്തും കരുതണം. ദീര്‍ഘദൂര യാത്ര ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button