CrimeKerala NewsLatest NewsLocal NewsNews

പാലത്തായി പീഡനക്കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ക്രൈംബ്രാഞ്ചിനോട് ഹൈക്കോടതി

പാലത്തായി പീഡനക്കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ക്രൈംബ്രാഞ്ചിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. പ്രതിയും ബി.ജെ.പി നേതാവുമായ കുനിയില്‍ പത്മരാജന് നോട്ടീസ് അയക്കാനും ഹൈക്കോടതി നിര്‍ദേശം നല്‍കി. പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി ഉണ്ടായത്. നിലവില്‍ തുടരന്വേഷണത്തില്‍ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥരെ കൂടി അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാസര്‍ഗോഡ് എസ്.പി ഡി ശില്‍പ്പ, കണ്ണൂര്‍ നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി രേഷ്മ രമേശ് എന്നിവരെയാണ് അന്വേഷണത്തില്‍ പുതുതായി നിയമിച്ചത്. എന്നാൽ ആരോപണ വിധേയനായ ഐ ജി ശ്രീജിത്തിനെ കേസിന്റെ ചുമതലയിൽ നിന്നും മാറ്റിയിട്ടില്ല.

നിലവിലെ കേസന്വേഷണത്തിന്റെ ചുമതല ഐ.ജി ശ്രീജിത്തിനാണ്. പ്രതിയായ ബി.ജെ.പി നേതാവായ അധ്യാപകനെ സംരക്ഷിക്കാന്‍ ഇദ്ദേഹം ശ്രമിക്കുന്നതായി ആരോപണങ്ങൾ ഉയർന്നിരുന്നു. അന്വേഷ ചുമതലയിൽ നിന്നും ശ്രീജിത്തിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടു ഇരയുടെ മാതാവ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരുന്നതാണ്. ഇരയുടെ മൊഴികൾ സംബന്ധിച്ച് ശബ്ദ സന്ദേശം സാമുഹ്യ മാധ്യമങ്ങൾ വഴി പ്രചാരണം നടത്തുക വഴി ഗുരുതരമായ വീഴ്ചയാണ് അന്വേഷണ ചുമതല വഹിക്കുന്ന ശ്രീജിത്തിൽ നിന്നും ഉണ്ടായത്.

കേസില്‍ പ്രതിയായ അധ്യാപകനെതിരെ പോക്സോ ചുമത്താതെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ഇതിനു നിരവധി ന്യായ വാദങ്ങൾ ഐ ജി ശ്രീജിത്ത് നിരത്തുകയും ചെയ്തിരുന്നു. തുടരന്വേഷണത്തിന് വനിത ഉദ്യോഗസ്ഥര്‍ കൂടി എത്തിയെങ്കിലും, കേസിന്റെ ചുമതല ഇപ്പോഴും, ശ്രീജിത്തിന് തന്നെയാണ്. ഇരയുടെ അമ്മയുടെ പരാതി നിലനിൽക്കെ ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ തന്നെ കേസിന്റെ ചുമതല വഹിക്കുന്നത് ഇരക്ക് നീതിലഭിക്കാനുള്ള സാദ്ധ്യതകൾ അടക്കുകയാണ്. വാളയാർ സംഭവത്തിലും, ആദ്യം അന്വേഷണത്തിൽ പാളിച്ച പറ്റുകയും, വീഴ്ച വരുത്തുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കാൻ നടത്തിയ ശ്രമമാണ് കേസിന്റെ ഗതി തന്നെ തലകീഴ് മറിയാൻ കാരണമായത്.

കേസിൽ പോക്സോ ചുമത്തണമെന്ന കാര്യത്തില്‍ കുട്ടിയുടെ ഇനിയുള്ള മൊഴി അടിസ്ഥാനപ്പെടുത്തിയാകും തീരുമാനമെടുക്കുക എന്നാണ്പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വലിയ അപാകതകളുണ്ടെന്ന് കാട്ടി തുടരന്വേഷണം വേണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി അംഗീകരിക്കുകയായിരുന്നു. നാലാം ക്ലാസുകാരിയെ അധ്യാപകന്‍ കുനിയില്‍ പദ്മരാജന്‍ സ്‌കൂളിലെ ശുചിമുറിയില്‍ വച്ച് പീഡിപ്പിച്ചെന്ന പരാതി കുടുംബം നല്‍കിയത് കഴിഞ്ഞ മാര്‍ച്ച് പതിനേഴിനാണ്.
മജിസ്‌ട്രേറ്റിന് മുമ്പാകെ കുട്ടി രഹസ്യമൊഴിയും നല്‍കി. ഒരുമാസത്തിന് ശേഷമാണ് പാനൂര്‍ പൊലീസ് പ്രതിയെ പിടികൂടുന്നത്. തുടര്‍ന്ന് ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് കഴിഞ്ഞ ഏപ്രില്‍ 23 മൂന്നിന് ക്രൈം ബ്രാഞ്ചിന് വിട്ടു. ഐജി ശ്രീജിത്തിനായിരുന്നു മേല്‍നോട്ട ചുമതല. അന്വേഷിച്ചവർക്ക് പറ്റിയ പാളിച്ചകളും, വീഴ്ചകളും ശരിയെന്നു വരുത്താനുള്ള ശ്രമമാണ് കേസിന്റെ കാര്യത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button