യാത്രികര്‍ക്ക് അടക്കം പമ്പുകളില്‍ ശുചിമുറി നല്‍കണം; ഇടക്കാല ഉത്തരവുമായി ഹൈക്കോടതി

പെട്രോള്‍ പമ്പുകളിലെ ശുചിമുറി ഉപയോഗത്തില്‍ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. 24 മണിക്കൂറും ശുചിമുറി നല്‍കണം. യാത്രികര്‍ക്ക് അടക്കം പമ്പുകളില്‍ ശുചിമുറി നല്‍കണമെന്നും ഉത്തരവ് .
പെട്രോൾ പമ്പുകളിൽ ടോയ്‌ലറ്റ് ഉപയോഗം സംബന്ധിച്ച വിഷയത്തിൽ പെട്രോൾ പമ്പ് ഉടമകൾക്ക് വീണ്ടും തിരിച്ചടി. ദേശീയപാതയിലെ ദീർഘദൂര യാത്രക്കാർക്കും, ഉപഭോക്താക്കൾക്കും 24 മണിക്കൂറും ടോയ്‌ലറ്റ് സൗകര്യം നൽകണമെന്ന് ഹൈക്കോടതി. പെട്രോൾ പമ്പ് ഉടമകൾ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. പെട്രോള്‍ പമ്പുകളിലെ ശൗചാലയ സൗകര്യ ഉപയോഗവുമായി ബന്ധപ്പെട്ട് ദേശീയപാതാ അതോറിറ്റിയെയും ഹൈക്കോടതി വിമർശിച്ചു. യാത്രികര്‍ക്ക് ദേശീയപാതയോരത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത് എന്‍എച്ച്എഐ ആണ്. കൃത്യമായ ദൂരപരിധിയില്‍ എന്‍എച്ച്എഐ അടിസ്ഥാന സൗകര്യമൊരുക്കണമെന്നും അടിസ്ഥാന സൗകര്യം ഒരുക്കേണ്ട ബാധ്യത പെട്രോള്‍ പമ്പ് ഉടമകള്‍ക്ക് മേല്‍ നല്‍കാനാവില്ലെന്നും ഹൈക്കോടതി നിരീക്ഷണത്തിൽ വ്യക്തമാക്കി.
നേരത്തെ പമ്പുകളിലെ ശുചിമുറി ഉപയോഗം ഉപഭോക്താക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ദീര്‍ഘദൂരയാത്രക്കാര്‍ക്ക് അടക്കം ദോഷകരമായ ഉത്തരവിന് എതിരെ വലിയ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു.
പമ്പുകളിലെ ശുചിമുറികളില്‍ സ്വച്ഛഭാരത് ബോര്‍ഡുവച്ച നടപടിയ്ക്കെതിരെ പെട്രോളിയം ട്രേഡേഴ്സ് വെല്‍ഫയര്‍ ആന്‍ഡ് ലീഗല്‍ സര്‍വീസസ് സൊസൈറ്റിയാണ് ഹൈക്കോടതിയെ സമീപ്ച്ചത്. തിരുവനന്തപുരം, തൊടുപുഴ നഗരസഭകളായിരുന്നു എതിര്‍ കക്ഷികള്‍.