മുഖ്യമന്തിക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളി.

മുഖ്യമന്തിക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളി. സ്വർണ്ണ കള്ളക്കടത്ത്, സ്പ്രിംഗ്ലർ, ബെവ് ക്യു ആപ്പ്, ഇ-മൊബിലിറ്റി കൺസൾട്ടൻസി എന്നിവയുമായ ബന്ധപ്പെട്ട ആരോപണങ്ങൾ സിബിഐയോ എൻ.ഐ.എ യോ അന്വേഷിക്കണമെന്ന ആവശ്യവും കോടതി തള്ളി. ആരോപണങ്ങളിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ പോലീസിനും ക്രൈംബ്രാഞ്ചിനും നിർദ്ദേശം നൽകണമെന്ന ആവശ്യവും കോടതി നിരസിച്ചു. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ ,ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ചാണ് പത്രപ്രവർത്തകനായ ചേർത്തല സ്വദേശി മൈക്കിൾ വർഗീസിന്റെ പൊതുതാൽപ്പര്യ ഹർജി തള്ളിയത്.
പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയെ മാത്രം അടിസ്ഥാനമാക്കിയാണ് ഹർജിയെന്നും അതല്ലാതെ വസ്തുതകളും തെളിവുകളും ഹാജരാക്കാൻ ഹർജിക്കാരനായില്ലന്ന് കോടതി വിലയിരുത്തി. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന ശരിയാണെങ്കിൽ അന്വേഷണം വേണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലന്ന് കോടതി പറഞ്ഞു. സർക്കാരിനു വേണ്ടി അസ്വക്കേറ്റ് ജനറൽ കെ.സുധാകരപ്രസാദ്, അഡിഷണൽ 1 എ.ജി. കെ കെ രവീന്ദ്രനാഥ്, സീനിയർ ഗവ. പ്ലിഡർമാരായ വി മനു, പി നാരായണൻ എന്നിവർ ആണ് കോടതിയിൽ ഹാജരായത്.