Kerala NewsLatest NewsNews
പാചകവാതകത്തിന്റെ വില വീണ്ടും കൂട്ടി

ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില വീണ്ടും കൂട്ടി. 14.2 കിലോഗ്രാമിന്റെ സിലിണ്ടറിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ വില 801 രൂപയായി. പുതിയ വില ഇന്ന് നിലവില്‍ വന്നു. രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലവര്‍ധനക്കൊപ്പം അടിക്കടിയുള്ള പാചകവാതക വില വര്‍ധനയും ജനങ്ങള്‍ക്ക് ഇരുട്ടടിയാകും.
ഡിസംബര്‍ ഒന്നിനും 16നും 50 രൂപ വീതം കൂട്ടിയിരുന്നു. ഈ മാസം ആദ്യം 25 രൂപ വര്‍ധിപ്പിച്ചതിന് ശേഷം ഫെബ്രുവരി 14ന് സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചിരുന്നു. ഫെബ്രുവരിയില്‍ മാത്രം 100 രൂപയാണ് പാചകവാതകത്തിന് ഇതോടെ വര്‍ധിച്ചത്.