പാലിയേക്കര ടോൾ പിരിവ് വിധി പറയുന്നത് ഹൈക്കോടതി മാറ്റി വച്ചു
അതുവരെ ടോൾ പിരിവ് നിർത്തിവച്ചത് തുടരും

കൊച്ചി : പാലിയേക്കര ടോൾ പിരിവ് സംബന്ധിച്ച് വിധി പറയുന്നത് ഹൈക്കോടതി മാറ്റി വച്ചു. കേസിൽ വ്യാഴാഴ്ച വിധി പറയാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ അതുവരെ ടോൾ പിരിവ് നിർത്തിവച്ചത് തുടരും. മുരിങ്ങൂരിൽ സർവീസ് റോഡ് തകർന്ന് റോഡ് ഗതാഗതം താറുമാറായ കാര്യം തൃശൂർ ജില്ലാ കലക്ടർ ചൂണ്ടിക്കാട്ടിയതോടെയാണ് കേസിൽ വിധി പറയുന്നത് മാറ്റാൻ ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കർ വി.മേനോൻ എന്നിവരുടെ ബെഞ്ച് തീരുമാനിച്ചത്.
ഇതിനെ ദേശീയപാത അതോറിറ്റിയും കരാറുകാരും എതിർത്തെങ്കിലും ഹൈക്കോടതി വഴങ്ങിയില്ല. ഇടപ്പള്ളി–മണ്ണുത്തി ദേശീയപാതയിലെ നിർമാണ പ്രവർത്തനങ്ങൾ മൂലം ഗതാഗത കുരുക്കുണ്ടാകുന്നത് ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 6 മുതൽ പാലിയേക്കരയിൽ ടോൾ പിരിക്കുന്നത് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്
tag: The High Court has stayed the order regarding the Palayekara toll collection.